ആപ്പ്ജില്ല

പി മോഹനന്‍റെ മകനെ ആക്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ വീടിനു നേരെ ബോംബേറ്

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍റെ മകനാണ് ജൂലിയസ് നികിതാസ്

Samayam Malayalam 20 Nov 2018, 12:44 pm
കോഴിക്കോട്: കഴിഞ്ഞ ദിവസത്തെ ഹര്‍ത്താലിനിടെ പി മോഹനന്‍റെ മകനെ ആക്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ വീടിനു നേരെ ബോംബേറ്. ഇന്നലെ രാത്രിയാണ് കുറ്റിയാടി നെട്ടൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായ സുധീഷിന്‍റെ വീടിനു നേരെ ബോംബേറുണ്ടായത്.
Samayam Malayalam Bomb attack


കഴിഞ്ഞ ദിവസം ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താലിനിടെയാണ് ജൂലിയസ് നികിതാസിനെയും ഭാര്യ സാനിയോയെയും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍റെ മകനാണ് ജൂലിയസ് നികിതാസ്. സാനിയോ ഏഷ്യനെറ്റ് കോഴിക്കോട് ബ്യൂറോയിൽ റിപ്പോര്‍ട്ടറുമാണ്.

കാറിൽ പോകുമ്പോള്‍ വഴിയിൽ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് ജൂലിയസ് പറഞ്ഞത്. നികിതാസിന്‍റെ മൂക്കിനും തലയിലും സാരമായ പരിക്കേറ്റിട്ടുണ്ടായിരുന്നു. പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.

കേസിലെ മറ്റൊരു പ്രതിയായ രമേശന്‍റെ വീടിനു നേരെയും ആക്രമണം ഉണ്ടായിട്ടുണ്ട്. മറ്റൊരു പ്രതിയുടെ വീട് അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്