തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രകടനം വിലയിരുത്താൻ ഇന്ന് എൻഡിഎ യോഗം ചേരുന്നു. ബിജെപി സംസ്ഥാന പ്രസിഡൻറ് പിഎസ് ശ്രീധരൻ പിള്ളയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. തെരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് എൻഡിഎ യോഗം ചേരുന്നത്. എൻഡിഎ ഘടകകക്ഷി നേതാക്കളും യോഗത്തിൽ പങ്കെടുക്കും. ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപി മൂന്ന് സീറ്റുകളിലാണ് പ്രധാനമായും പ്രതീക്ഷ വെച്ച് പുലർത്തുന്നത്. തിരുവനന്തപുരം സീറ്റിൽ ബിജെപിക്ക് വലിയ പ്രതീക്ഷയാണുള്ളത്.
പത്തനംതിട്ടയിലും തൃശ്ശൂരും അട്ടിമറി ഉണ്ടാവുമെന്നും പാർട്ടി പ്രതീക്ഷിക്കുന്നു. ഘടകകക്ഷികളുടെ പ്രവർത്തനവും യോഗത്തിൽ ചർച്ചയാവും.
പത്തനംതിട്ടയിലും തൃശ്ശൂരും അട്ടിമറി ഉണ്ടാവുമെന്നും പാർട്ടി പ്രതീക്ഷിക്കുന്നു. ഘടകകക്ഷികളുടെ പ്രവർത്തനവും യോഗത്തിൽ ചർച്ചയാവും.