ആപ്പ്ജില്ല

ബ്രൂവറി അനുവദിക്കാനുള്ള തീരുമാനം കോടികളുടെ അഴിമതി:ചെന്നിത്തല

നായനാർ സർക്കാരിന്റെ കാലത്ത് ഇനി കേരളത്തിൽ ബ്രൂവറികൾ അനുവദിക്കില്ലെന്നു തീരുമാനിച്ചിരുന്നെന്ന് ചെന്നിത്തല.

Samayam Malayalam 30 Sept 2018, 6:04 pm
ഹരിപ്പാട്: സംസ്ഥാനത്ത് ബ്രൂവറി അനുവദിക്കാനുള്ള തീരുമാനം കോടികളുടെ അഴിമതിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇതിൽ സമഗ്രമായ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സർക്കാർ അന്വേഷണം പ്രഖ്യാപിച്ചാൽ തെളിവുകൾ ഹാജരാക്കാൻ തയ്യാറാണെന്നും രമേശ് ചെന്നിത്തല അവകാശപ്പെട്ടു.
Samayam Malayalam brewery allegation against ldf government
ബ്രൂവറി അനുവദിക്കാനുള്ള തീരുമാനം കോടികളുടെ അഴിമതി:ചെന്നിത്തല


എ കെ ആന്റണിയുടെ കാലത്ത് സംസ്ഥാനത്ത് അനുവദിച്ചുവെന്നുപറയുന്ന ബ്രൂവറിക്ക് നായനാർ സർക്കാരിന്റെ കാലത്ത് 1998ലാണ് അനുമതി നൽകിയത്. ഒരിക്കൽ സർക്കാർ അനുമതി നൽകിയാൽ ലൈസൻസ് നൽകുന്നത് നടപടിക്രമം മാത്രമാണെന്നും ചെന്നിത്തല പറയുന്നു. ലൈസൻസ് നൽകുനുള്ള തീരുമാനം മന്ത്രിസഭയുടേതല്ല എക്സൈസ് കമ്മീഷ്ണറുടേതാണെന്നും ചെന്നിത്തല വ്യക്തമാക്കി.

ആന്റണിക്കെതിരെ തെറ്റിദ്ധാരണ പരത്താൻ ശ്രമിച്ച എൽഡിഎഫ് കൺവീനറും എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണനും മാപ്പുപറയണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. 1998ൽ കേരളത്തിൽ ഇനി ബ്രൂവറികൾ അനുവദിക്കില്ലെന്ന് നായനാർ സർക്കാർ തീരുമാനിച്ചിരുന്നു. അത് ലംഘിക്കാൻ പിണറായിക്ക് എങ്ങനെ ധൈര്യംവന്നെന്നും ചെന്നിത്തല ചോദിച്ചു.

പ്രതിപക്ഷ നേതാവിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ 48 മണിക്കൂർ കഴിഞ്ഞിട്ടും എക്സൈസ് മന്ത്രിക്ക് കഴിഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്