ആപ്പ്ജില്ല

രഹ്ന ഫാത്തിമയെ സ്ഥലംമാറ്റി ബിഎസ്എൻഎൽ

രഹ്ന ഫാത്തിമയയെ രവിപുരം ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റി

Samayam Malayalam 22 Oct 2018, 2:56 pm
കൊച്ചി: സുപ്രീം കോടതി വിധിയുടെ പിൻബലത്തിൽ ശബരിമലയില്‍ ദര്‍ശനം നടത്താനായെത്തിയ കൊച്ചി സ്വദേശിനി രഹ്ന ഫാത്തിമയ്ക്കതിരെ നടപടിയുമായി ബിഎസ്എൻഎൽ. ബിഎസ്എന്‍എല്‍ എറണാകുളം ബോട്ട് ജെട്ടി ശാഖയില്‍ ജീവനക്കാരിയായ രഹ്ന ഫാത്തിമയയെ രവിപുരം ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റി. കൂടാതെ ആഭ്യന്തര തല അന്വേഷണവും ഇവർക്കെതിരെ ആരംഭിച്ചിട്ടു്ട്.
Samayam Malayalam rahna


ടെലഫോണ്‍ മെക്കാനിക്കായാണ് ഇവർ ബിഎസ്എൻഎല്ലിൽ ജോലി ചെയ്തിരുന്നത്. അന്വേഷണത്തിനുശേഷമായിരിക്കും മറ്റ് നടപടികള്‍. ശബരിമല വിഷയത്തില്‍ വിവാദമായ രഹ്നയുടെ ഫേസ്ബുക്ക് പോസ്റ്റുകളെ പറ്റി അന്വേഷിക്കാന്‍ ബിഎസ്എന്‍എല്‍ പോലീസ് സൈബര്‍ സെല്ലിന് കത്ത് നൽകിയിരിക്കുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്