ആപ്പ്ജില്ല

കെട്ടിടത്തിന് തീപിടിച്ചു: ഒരു നില കത്തി നശിച്ചു

ഫയർ ഫോഴ്‌സിന്റെ ഏഴ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണക്കാനുള്ള ശ്രമം ആരംഭിച്ചത്

Samayam Malayalam 23 Apr 2018, 8:14 am
കോട്ടയം: കളക്ട്രേറ്റിന് സമീപം കണ്ടത്തിൽ റസിഡൻസിയുടെ ഒരു നില പൂർണമായും കത്തി നശിച്ചു റസിഡൻസി കെട്ടിടത്തിൽ പുലർച്ചെ തീപിടിത്തം. മൂന്ന് മണിയോടെയാണ് കെട്ടിടത്തിന് തീ പിടിച്ചത്. താഴത്തെ നിലയിൽ പ്രവർത്തിച്ചു വന്ന പേലെസ് സൂപ്പർമാർക്കറ്റ് പൂർണമായും കത്തി നശിച്ചു. മൂന്നാമത്തെ നിലയിൽ പ്രവർത്തിക്കുന്ന ലോഡ്‌ജിൽ താമസിക്കുന്നവരെയെല്ലാം രക്ഷിക്കാൻ കഴിഞ്ഞു.
Samayam Malayalam fire


ഫയർ ഫോഴ്‌സിന്റെ ഏഴ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണക്കാനുള്ള ശ്രമം ആരംഭിച്ചത്. ഇപ്പോഴും തീയനാക്കാനുള്ള ശ്രമം തുടരുകയാണ്. സൂപ്പർമാർക്കറ്റും ലോഡ്‍ജും തുണിക്കടയുമാണ് പ്രവർത്തിച്ചിരുന്നത്. ലോഡ്‌ജിലെ എല്ലാ മുറിയിലും ആൾക്കാരുണ്ടായിരുന്നെങ്കിലും പുലർച്ചെ പുക കണ്ടപ്പോൾ തന്നെ എല്ലാവരെയും പുറത്തെത്തിക്കാൻ കഴിഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്