ആപ്പ്ജില്ല

ബുറേവി: തെക്കൻ കേരളത്തിൽ ചുഴലിക്കാറ്റ് റെഡ് അലേർട്ട്, അവസാന ഘട്ട മുന്നറിയിപ്പ്

കഴിഞ്ഞ 6 മണിക്കൂറായി മണിക്കൂറിൽ 11 കിമീ വേഗതയിലാണ് കാറ്റിന്‍റെ സഞ്ചാരം. ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദമായി ഡിസംബർ 4 ന് കേരളത്തിൽ പ്രവേശിക്കാനാണ് സാധ്യത

Samayam Malayalam 3 Dec 2020, 9:58 am
തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിന് മുന്നോടിയായി തെക്കൻ കേരളം- തെക്കൻ തമിഴ്നാട് തീരങ്ങൾക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട അവസാന ഘട്ട മുന്നറിയിപ്പാണ് ഇത്. ചുഴലിക്കാറ്റ് തീരം തൊടുന്നതിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മുന്നൊരുക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
Samayam Malayalam cyclone
പ്രതീകാത്മക ചിത്രം. PHOTO: TOI


തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ബുറേവി ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരത്ത് എത്തിയിരിക്കുകയാണ്. കഴിഞ്ഞ 6 മണിക്കൂറായി മണിക്കൂറിൽ 11 കിമീ വേഗതയിലാണ് കാറ്റിന്‍റെ സഞ്ചാരം. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 9.0° N അക്ഷാംശത്തിലും 80.3 °E രേഖാംശത്തിലും എത്തിയിട്ടുണ്ട്. ഇത് കന്യാകുമാരിയിൽ നിന്ന് ഏകദേശം 320 കിമീ ദൂരത്താണ്.

Also Read : ബുറേവി കന്യാകുമാരിക്ക് 380 കിലോമീറ്റര്‍ അടുത്ത്; കേരളത്തിൽ അതി തീവ്രന്യൂനമര്‍ദ്ദമായി മാറിയേക്കും

ചുഴലിക്കാറ്റ് ഡിസംബർ 3 ന് ഉച്ചയോടുകൂടിയോ ഡിസംബർ 4 പുലർച്ചയോടുകൂടിയോ പാമ്പൻ തീരത്തെത്തുമ്പോൾ ചുഴലിക്കുള്ളിലെ കാറ്റിൻറെ പരമാവധി വേഗത മണിക്കൂറിൽ ഏകദേശം 70 മുതൽ 80 കിമീ വരെയും ചില അവസരങ്ങളിൽ 90 കി.മീ. വരെയും ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബർ 3 ന് അർദ്ധരാത്രിയോടുകൂടി തമിഴ്‌നാട് തീരത്തെത്തുമെന്നും പ്രതീക്ഷിക്കുന്നു.

ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദമായി ഡിസംബർ 4 ന് കേരളത്തിൽ പ്രവേശിക്കാനാണ് സാധ്യത. ചുഴലിക്കാറ്റിന് മുന്നോടിയായി സംസ്ഥാനത്ത് മുന്നൊരുക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

Also Read : ബുറേവി നാളെ കേരള തീരത്തേയ്ക്ക്; തെക്കന്‍ ജില്ലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

ഡിസംബർ 3 മുതൽ ഡിസംബർ 4 വരെയുള്ള ദിവസങ്ങളിൽ കേരളത്തിൽ പലയിടത്തും അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഡിസംബർ 3 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ അതിതീവ്ര മഴ ലഭിക്കാനുള്ള സാധ്യതയും പ്രവചിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. എല്ലാതരം മൽസ്യബന്ധന യാനങ്ങൾക്കും വിലക്ക് ബാധകമാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്