ആപ്പ്ജില്ല

പെരിങ്ങത്തൂരില്‍ മയ്യഴിപ്പുഴയിലേക്ക് ബസ് മറിഞ്ഞ് മൂന്നു മരണം

പരിക്കറ്റ ഡ്രൈവറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

TNN 12 Dec 2017, 8:38 am
തലശ്ശേരി: പാനൂര്‍ പെരിങ്ങത്തൂരില്‍ മയ്യഴിപ്പുഴയിലേക്ക് സ്വകാര്യ ബസ് മറിഞ്ഞ് മന്നു പേർ മരിച്ചു. ക്ലീനറും ഒരു സ്ത്രീയും മറ്റൊരാളുമാണ് അപകടത്തിൽ മരിച്ചത്. പരിക്കറ്റ ഡ്രൈവർ കതിരൂർ സ്വദേശി ദേവദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണിപ്പോൾ. ബെംഗലൂരുവിൽ നിന്ന് തലശ്ശേരിയിലേക്ക് വന്ന ടൂറിസ്റ്റ് ബസ്സാണ് അപകടത്തിൽ പെട്ടത്.
Samayam Malayalam bus accident at thalasserry three died
പെരിങ്ങത്തൂരില്‍ മയ്യഴിപ്പുഴയിലേക്ക് ബസ് മറിഞ്ഞ് മൂന്നു മരണം


പാനൂർ, പാറക്കൽ, തൂണേരി, പെരിങ്ങത്തൂർ വഴി പോകുന്ന ലാമ ബസ് പുലര്‍ച്ചെ 5.45 ഓടു കൂടിയാണ് അപകടത്തിൽ പെട്ടത്. പെരിങ്ങത്തൂർ പാലത്തിന്‍റെ കൈവേലി തകർത്താണ് ബസ് പുഴയിലേക്ക് മറിഞ്ഞത്. ബസ് ചെളിയിലാണ്ട നിലയിലാണ്. അപകട സമയത്ത് താനടക്കം നാലുപേരാണ് ബസിൽ ഉണ്ടായിരുന്നതെന്നാണ് ഡ്രൈവറിന്‍റെ മൊഴി. മറ്റു യാത്രക്കാരെ മുഴുവൻ ഇറക്കിയ ശേഷം ജീവനക്കാർ ബസ്സുമായി തലശ്ശേരി ഭാഗത്തേക്ക് വരികെയായിരുന്നുവെന്നും ദേവദാസ് പറഞ്ഞു. ബസ് പുഴയിൽ നിന്നുയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങൾ പുരോഗമിക്കുകയാണ്. നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവർത്തനവും പുഴയിൽ പരിശോധനയും പുരോഗമിക്കുകയാണ്.

അഗ്നി രക്ഷാ സേന രക്ഷാ പ്രവർത്തനത്തിനായി സ്ഥലത്തെത്തി. രക്ഷാ പ്രവർത്തനത്തിനുള്ള ഉപകരണങ്ങൾ ലഭ്യമല്ലാത്തതിനെത്തുടർന്ന് ആദ്യമണിക്കൂറിൽ രക്ഷാപ്രവർത്തനം തടസപ്പെട്ടെന്നാരോപിച്ച് നാട്ടുകാർ രോഷാകുലരായി. ഒടുവിൽ കൂടുതൽ പോലീസെത്തിയാണ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണിപ്പോൾ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്