ആപ്പ്ജില്ല

വടകരയിൽ ലോറിയും ബസും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്

വടകര കൈനാട്ടിൽ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് 20 ഓളം പേർക്ക് പരിക്കേറ്റു

TNN 5 Nov 2017, 8:12 am
വടകര: വടകര കൈനാട്ടിൽ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് 20 ഓളം പേർക്ക് പരിക്കേറ്റു, മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇന്ന് പുലർച്ചയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ വടകര സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Samayam Malayalam bus accident at vatakara
വടകരയിൽ ലോറിയും ബസും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്


കോട്ടയത്ത് നിന്നും വരികയായിരുന്ന സൂപ്പർ എക്സ്പ്രസ് ബസ് ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ബസിന്‍റെ ഒരുഭാഗം മുഴുവൻ തകർന്ന നിലയിലാണുള്ളത്. അപകടത്തിൽ ആരും മരിച്ചതായി റിപ്പോർട്ട് ചെയ്തിട്ടില്ല.

Bus accident at Vatakara

KSRTC bus and Lorry collied each other today early morning at Vatakara.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്