ആപ്പ്ജില്ല

ബസ് ജീവനക്കാർ വിദ്യാർഥികളെ കുത്തി;നെട്ടൂരിൽ സംഘർഷം

വിദ്യാര്‍ത്ഥികളെ കണ്‍സഷന്‍ തര്‍ക്കത്തിന്റെ പേരില്‍ കുത്തിപരിക്കേല്‍പ്പിച്ചത്

TNN 29 Nov 2017, 10:47 pm
കൊച്ചി: കൊച്ചിയില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ വിദ്യാര്‍ഥികളെ കുത്തിപരിക്കേല്‍പ്പിച്ചു. എറണാകുളം നെട്ടൂരിലാണ് മൂന്ന് വിദ്യാര്‍ഥികളെ കണ്‍സഷന്‍ തര്‍ക്കത്തിന്റെ പേരില്‍ കുത്തിപരിക്കേല്‍പ്പിച്ചത്. മരട് ഐറ്റിഐ വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച വൈകുന്നേരം 5.30ഓടെ നെട്ടൂര്‍ ഐഎന്‍ടിയുസി ജംഗ്ഷനിലായിരുന്നു സംഭവം.
Samayam Malayalam bus workers attacked students at nettoor
ബസ് ജീവനക്കാർ വിദ്യാർഥികളെ കുത്തി;നെട്ടൂരിൽ സംഘർഷം


വിഷ്ണു എന്ന വിദ്യാര്‍ഥി വാഹനത്തില്‍ കയറുന്നതിനിടെ ബസ് മുന്നോട്ടെടുത്തതോടെ വിദ്യാര്‍ഥി താഴെ വീഴുന്നതോടെയാണ് സംഘര്‍ഷം ഉണ്ടാകുന്നത്. ആക്രമണത്തില്‍ എട്ടു വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കണ്‍സെഷന്‍ ടിക്കറ്റ് ആയതിനാല്‍ ബസ് വിദ്യാര്‍ഥികളെ കയറ്റാന്‍ വിസമ്മതിക്കുകയായിരുന്നു. കൈകാണിച്ചിട്ടും ബസ് നിര്‍ത്താന്‍ തയാറാകാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ബസ് തടഞ്ഞതിനു പിന്നാലെ വാഹനത്തില്‍ നിന്ന് കത്തിയുമായി ഇറങ്ങിയ ക്ലീനര്‍ വിദ്യാര്‍ഥികളെ കുത്തുകയായിരുന്നു.

പരിക്കേറ്റവരെ എട്ടു വിദ്യാര്‍ഥികളെ പ്രാഥമിക ചികിത്സയ്ക്കു ശേഷം നാലു പേരെ എറണാകുളം ജനറല്‍ ആശുപത്രിയിലും, നാലു പേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എറണാകുളം-നെട്ടൂര്‍ റൂട്ടിലോടുന്ന മംഗല്യ ബസിലെ ജീവനക്കാരാണ് വിദ്യാര്‍ഥികളെ മാരകായുധങ്ങളുമായി ആക്രമിച്ചത്. ബസ് കണ്‍സഷനെ സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തിനു കാരണമെന്ന് പോലീസ് വ്യക്തമാക്കി. ആക്രമണം നടത്തിയ മൂന്ന് ബസ് ജീവനക്കാരെയും പനങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്