ആപ്പ്ജില്ല

ആറളത്ത് തുമ്പി സര്‍വെ: 62 ഇനം തുമ്പികളെ കണ്ടെത്തി

ആറളം വന്യജീവി സങ്കേതത്തില്‍ നടന്ന മൂന്നാമത് തുമ്പി സ‍ർവേയിൽ 62 ഇനം തുമ്പികളെ കണ്ടെത്തി

TNN 26 Nov 2017, 10:58 pm
ഇരിട്ടി: ആറളം വന്യജീവി സങ്കേതത്തില്‍ നടന്ന മൂന്നാമത് തുമ്പി സ‍ർവേയിൽ 62 ഇനം തുമ്പികളെ കണ്ടെത്തി. പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്ന 12 ഇനം തുമ്പികളും ഇതിൽ ഉൾപ്പെടുന്നു.
Samayam Malayalam butterfly study camp held at aralam
ആറളത്ത് തുമ്പി സര്‍വെ: 62 ഇനം തുമ്പികളെ കണ്ടെത്തി


വനം വന്യജീവി വകുപ്പിന്റെയും മലബാര്‍ നാച്വറല്‍ ഹിസ്റററിയുടെയും നേതൃത്വത്തിലാണ് സര്‍വെ നടത്തിയത് പ്രശസ്ത തുമ്പി നിരീക്ഷകരമായ ജാഫര്‍ പാലോട്ട്, സിജി കിരണ്‍, വി.സി.ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ 50 ഓളം പ്രകൃതി നിരീക്ഷകര്‍ സര്‍വെയില്‍ പങ്കെടുത്തു.

വന്യജീവി സങ്കേതത്തില്‍ കാണാതിരുന്ന പുള്ളി നീര്‍ക്കാവലന്‍, ചുട്ടി നീലത്തന്‍, മലബാര്‍ മുളവാലന്‍ എന്നീ തുമ്പികളേയും കണ്ടെത്തി. ഇതോടെ വന്യജീവി സങ്കേത്തതില്‍ കണ്ടെത്തിയ തുമ്പികളുടെ എണ്ണം 96 ആയി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്