ആപ്പ്ജില്ല

K Krishnankutty: കൃഷ്ണൻകുട്ടി മന്ത്രിസ്‌ഥാനത്തിന് അർഹനെന്ന് സി.കെ നാണു

കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിസ്ഥാനത്തേക്ക് കൃഷ്ണൻകുട്ടിയെയാണ് താൻ നിർദേശിച്ചിരുന്നതെന്ന് നാണു തുറന്നു പറഞ്ഞു

Samayam Malayalam 24 Nov 2018, 12:32 pm
കോഴിക്കോട്: ജെഡിഎസ് മന്ത്രിസ്ഥാനം കെ.കൃഷ്ണൻകുട്ടിക്ക് അർഹതപ്പെട്ടത്‌ തന്നെയെന്ന് മുതിർന്ന നേതാവ് സി.കെ.നാണു. ഇന്നലെയാണ് മാത്യു ടി തോമസ് സ്ഥാനം ഒഴിയണമെന്ന് ജെഡിഎസ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടത്. മുൻ ധാരണയനുസരിച്ച് രണ്ടരവർഷം കഴിഞ്ഞിട്ടും മാത്യു ടി തോമസ് മന്ത്രിസ്ഥാനം ഒഴിഞ്ഞില്ലെന്ന് ദേശീയ നേതൃത്വത്തിന് മുതിർന്ന നേതാക്കളായ കെ.കൃഷ്ണൻകുട്ടിയും സി കെ നാണുവും അടങ്ങുന്ന സംഘം പരാതി നൽകി.
Samayam Malayalam c k nanu


മാത്യു ടി തോമസ് ഒഴിയണമെന്ന തീരുമാനം പാർട്ടി ദേശീയ നേതൃത്വമാണ് എടുത്തതെന്ന് സി.കെ.നാണു വ്യക്തമാക്കി. 2016 ലെ പൊതു തെരഞ്ഞെടുപ്പിന് ശേഷം ജെഡിഎസ് ദേശീയാധ്യക്ഷൻ എച്ച് ഡി ദേവഗൗഡയുടെ നിർദേശ പ്രകാരം മാത്യു ടി തോമസിനെ മന്ത്രിയായി അംഗീകരിക്കുകയായിരുന്നു. കെ.കൃഷ്ണൻകുട്ടിയെയാണ് അന്ന് താൻ മന്ത്രിയായി നിർദേശിച്ചിരുന്നതെന്നും സി.കെ.നാണു വ്യക്തമാക്കി. പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കെതിരെ മാത്യു ടി തോമസ് അഴിമതിയാരോപണം ഉന്നയിച്ചതിനെ സി.കെ.നാണു അപലപിച്ചു. മാത്യു ടി തോമസിന് മന്ത്രി എന്ന നിലയിൽ എല്ലാ പിന്തുണയും നൽകിയിരുന്നെന്നും നാണു വ്യക്തമാക്കി.

പാർട്ടിയിലെ ഭൂരിപക്ഷം പേരുടെയും പിന്തുണ മുതിർന്ന നേതാവായ കെ.കൃഷ്ണൻകുട്ടിക്ക് ഉണ്ട്. മന്ത്രി സ്ഥാനം അദ്ദേഹത്തിന് അർഹതപ്പെട്ടതാണെന്നും സി.കെ.നാണു കോഴിക്കോട് പറഞ്ഞു. ജെഡിഎസ് നേതൃത്വം മന്ത്രിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നൽകിയ കത്ത് ഇന്ന് സി.കെ.നാണുവും കെ.കൃഷ്ണൻകുട്ടിയും കോഴിക്കോട് വെച്ച് മുഖ്യമന്ത്രിക്ക് കൈമാറി.തിങ്കളാഴ്‌ച മുഖ്യമന്ത്രി കോഴിക്കോട് നിന്ന് തലസ്ഥാനത്തേക്ക് മടങ്ങി എത്തിയ ശേഷം രാജി കത്ത് നൽകുമെന്ന് മാത്യു ടി തോമസ് അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്