ആപ്പ്ജില്ല

ക്രൈസ്തവ സഭ നേതൃത്വത്തെ പരിഹസിച്ച് സി.കെ.പത്മനാഭൻ

തിന്നു കൊഴുത്തവരുടെ ജൈവിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ സഭകൾ തയ്യാറാകണമെന്ന് പത്മനാഭൻ പറഞ്ഞു

Samayam Malayalam 15 Sept 2018, 7:24 pm
തിരുവനന്തപുരം: ക്രൈസ്‌തവസഭകളിലെ മോശം പ്രവണതകൾക്കെതിരെ ആഞ്ഞടിച്ച് മുൻ ബിജെപി സംസ്ഥാനാധ്യക്ഷൻ സി.കെ.പത്മനാഭൻ. കുന്നു കൂടിയ സമ്പത്തുള്ളതിനാൽ തിന്നു കൊഴുത്തവരുടെ ജൈവിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ സഭകൾ തയ്യാറാകണമെന്ന് പത്മനാഭൻ പറഞ്ഞു.
Samayam Malayalam C K padmanabhan


മുഴുവൻ സമയ സഭാപ്രവർത്തനവും ഇഷ്ടം പോലെ ആഹാരവുമാകുമ്പോൾ ജൈവിക പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് പത്മനാഭൻ പരിഹസിച്ചു. അങ്ങനെയുണ്ടാകുന്നത് സ്വാഭാവികമാണ്. ഇത് മാറികടക്കാൻ സാധിക്കാതെ വരുമ്പോൾ സഭക്കുള്ളിൽ പ്രശ്നങ്ങൾ ഉണ്ടാകും. യുവ മോർച്ചാ മാർച്ച് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സി.കെ.പത്മനാഭൻ. ക്രിസ്തുവിന്റെ വഴിയാണോ സഭകൾ പിന്തുടരുന്നതെന്ന് പരിശോധിക്കണമെന്നും പത്മനാഭൻ ചൂണ്ടിക്കാട്ടി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്