ആപ്പ്ജില്ല

'സുരേന്ദ്രന് മാനസികനില തെറ്റി'; വാര്‍ത്താസമ്മേളനത്തിൽ വീണ്ടും ക്ഷുഭിതനായി മുഖ്യമന്ത്രി

ആ മാനസികാവസ്ഥ അത്രമാത്രം മാനസികാവസ്ഥ തെറ്റിപ്പോയ ഒരോളെ ബിജെപിയുടെ അധ്യക്ഷനായി ഇരുത്തണോ എന്ന് പാര്‍ട്ടി ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Samayam Malayalam 15 Sept 2020, 8:07 pm
തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ കടുത്ത ഭാഷയിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കെ. സുരേന്ദ്രന്റെ മാനസിക നില തെറ്റിയെന്നും പലതും വിളിച്ചു പറയുകയാണെന്നും മുഖ്യമന്ത്രി.
Samayam Malayalam pinarayi vijayan
പിണറായി വിജയൻ


Also Read : 3,013 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ്ബാധ; സംസ്ഥാനത്ത് പുതിയ 12 ഹോട്ട്സ്പോട്ടുകള്‍

മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്താൽ ലൈഫ് മിഷന്‍ തട്ടിപ്പ് കേസിൽ കൂടുതൽ തെളിവുകള്‍ പുറത്തുവരുമെന്ന് സുരേന്ദ്രന്റെ ആരോപണത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി പ്രകോപിതനായത്.

മുഖ്യമന്ത്രിയുടെ വാക്കുകള്‍,

പ്രത്യേക മാനസിക നിലയുടെ ഉടമയാണ് ഇത്തരത്തില്‍ പരാമര്‍ശം നടത്തിയിരിക്കുന്നത്. മാനസിക നില തെറ്റിയിരക്കുന്നു. അതിന് ഞാനല്ല മറുപടി പറയേണ്ടത്. സുരേന്ദ്രനോട് ഇനിയും പറയാനുണ്ട്. അത് വാര്‍ത്താസമ്മേളനത്തിലൂടെ പറയാനില്ല. സുരേന്ദ്രനല്ല പിണറായി വിജയൻ അതോര്‍ക്കണം.

ഒരു സംസ്ഥാന പാര്‍ട്ടിയുടെ അധ്യക്ഷൻ ഒരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങള്‍ വിളിച്ചുപറയുകയാണ്. എന്താണ് ആ മാനസികാവസ്ഥ അത്രമാത്രം മാനസികാവസ്ഥ തെറ്റിപ്പോയ ഒരോളെ ബിജെപിയുടെ അധ്യക്ഷനായി ഇരുത്തണോ എന്ന് പാര്‍ട്ടി ആലോചിക്കണം.

മാനസിക നില തെറ്റി അടിസ്ഥാനമില്ലാത്ത എന്തും വിളിച്ചുപറയുന്ന അവസ്ഥയായിരിക്കുന്നു അതാണോ പൊതുരാഷ്ട്രീയത്തിൽ വേണ്ടത്. സാധാരണ നിലയിൽ സ്വീകരിക്കേണ്ട ചില മര്യാദകളില്ലേ അതാണ് ഈ കണിക്കുന്നത്. എന്ത് അടിസ്ഥാനത്തിലാണ് ഇങ്ങനെ പറയുന്നത് എന്ന് സുരേന്ദ്രന്‍ പറയണം. പലരീതിയിൽ കഥകള്‍ പ്രചരിക്കുകയാണ്. അതിൽ കുടുംബാംഗങ്ങളേപ്പോലും വലിച്ചിഴയ്ക്കുന്നു. എന്നാല്‍ അതൊന്നും ഞാങ്ങളെ ബാധിക്കുന്ന കാര്യമല്ല. ഞങ്ങള്‍ അതിനെ അതിന്റേതായ രീതിയിൽ തന്നെ നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read : കേന്ദ്രത്തിന്റെ പച്ചക്കൊടി ലഭിച്ച സുദര്‍ശൻ ടിവി വിവാദ പരിപാടി 'യുപിഎസ് സി ജിഹാദിന്' സുപ്രീം കോടതി സ്റ്റേ

ഇതൊക്കെ പൊതുസമൂഹവും കാണുന്നുണ്ട്. ഉദ്ദേശമെന്താണെന്ന് ജനങ്ങളും തിരിച്ചറിയുന്നുണ്ട്. തെറ്റിധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ചെലവാകില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ സൂചിപ്പിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്