ആപ്പ്ജില്ല

മധുവിന്‍റെ പേരിൽ മല്ലി-മുളക് പൊടിയുമായി ലക്ഷ്മി മേനോൻ

മധുവിന്‍റേത് പോലെയുള്ള ആദിവാസി കുടുംബത്തിന്റെ/ഗ്രാമത്തിന്റെ പട്ടിണി മാറ്റാനുള്ള വില ഇതിനുണ്ടാകുമോയെന്നറിയില്ല, എന്നാലും നമുക്ക് ശ്രമിക്കാം

TNN 6 Mar 2018, 7:32 pm
അട്ടപ്പാടിയിൽ പ്രദേശവാസികളുടെ മർദ്ദനമേറ്റുമരിച്ച ആദിവാസി യുവാവ് മധുവിന്‍റെ പേരിൽ മല്ലിപ്പൊടിയും മുളകുപൊടിയും. വിത്തുപേന ആശയം കേരളത്തിലവതരിപ്പിച്ച ലക്ഷ്മി മേനോനാണ് ഇത്തരം മുളകുപൊടി, മല്ലിപ്പൊടി പാക്കറ്റുകളുമായി എത്തിയിരിക്കുന്നത്. 100 ഗ്രാമിന്‍റെ പാക്കറ്റിൽ മധു...മാപ്പ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ വില ഈ പായ്ക്കറ്റിൽ രേഖപ്പെടുത്തിയിട്ടില്ല. ഇതിന് മധുവിന്റെ ജീവനോളം വിലയുണ്ട് എന്ന് കഴിഞ്ഞ ദിവസം നമ്മൾ തെളിയിച്ചതാണല്ലോയെന്നും ഫേസ്ബുക്കിൽ ചിത്രം പങ്കുവെച്ച് ലക്ഷ്മി കുറിച്ചിട്ടുണ്ട്.
Samayam Malayalam campaign starts by selling madhu special chilli powder
മധുവിന്‍റെ പേരിൽ മല്ലി-മുളക് പൊടിയുമായി ലക്ഷ്മി മേനോൻ



മധുവിന്‍റേത് പോലെയുള്ള ആദിവാസി കുടുംബത്തിന്റെ/ഗ്രാമത്തിന്റെ പട്ടിണി മാറ്റാനുള്ള വില ഇതിനുണ്ടാകുമോയെന്നറിയില്ല, എന്നാലും നമുക്ക് ശ്രമിക്കാം എന്നുപറഞ്ഞാണ് അവർ ഇത് അവതരിപ്പിച്ചിരിക്കുന്നത്. നമുക്കോരോരുത്തർക്കും അവനവന് കഴിയുന്ന വിലയിട്ട് ഈ പൊടികൾ വാങ്ങാം. ആ തുക കൊണ്ട് പലയിടങ്ങളിലായുള്ള ആദിവാസി കുടുംബങ്ങളുടെ പട്ടിണി മാറ്റാൻ നമ്മളാലാവുന്നതു പോലെ ചെയ്യാമെന്നും ലക്ഷ്മി പറയുന്നു. ആദ്യഘട്ടമെന്ന നിലയിൽ 1000 പാക്കറ്റുകളാണുള്ളത്. ഇത് വിറ്റ് കിട്ടുന്ന തുക ആദിവാസി കുടുംബങ്ങളിലെത്തിക്കാനാണ് പദ്ധതി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്