ആപ്പ്ജില്ല

പന്ത്രണ്ടുകാരന്‍ കാർ ഓടിച്ചു;മടിയിലിരുന്ന കുഞ്ഞ് മരിച്ചു

വീട്ടുമുറ്റത്ത് നിറുത്തിയിട്ട കാറിലിരുന്ന് കുട്ടികള്‍ കളിക്കുന്നതിനിടെയാണ് അപകടം

TNN 15 Jan 2018, 11:29 pm
കണ്ണൂർ: പയ്യന്നൂർ കരിവെള്ളൂരിൽ പന്ത്രണ്ടുവയസുകാരൻ ഓടിക്കാൻ ശ്രമിച്ച കാർ ചുമരിലിടിച്ച് മടിയിലിരുന്ന ഒന്നര വയസ്സുകാരൻ മരിച്ചു. രാജസ്ഥാൻ കുർളൂർ സ്വദേശി ഗിരിരാജിന്റെ മകനാണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി വീട്ടുമുറ്റത്ത് നിറുത്തിയിട്ട കാറിലിരുന്ന് കുട്ടികള്‍ കളിക്കുന്നതിനിടെയാണ് അപകടം. ഗിരിരാജിന്റെ ബന്ധുവിന്റെ മകനായ പന്ത്രണ്ടുവയസുകാരനാണ് ഡ്രൈവറുടെ സീറ്റിലുണ്ടായിരുന്നത്.
Samayam Malayalam car accident death at kannur
പന്ത്രണ്ടുകാരന്‍ കാർ ഓടിച്ചു;മടിയിലിരുന്ന കുഞ്ഞ് മരിച്ചു


പന്ത്രണ്ടുവയസുകാരന്‍ സ്റ്റാര്‍ട്ട് ചെയ്ത കാര്‍ വേഗത്തില്‍ മുൻപോട്ട് നീങ്ങി വീടിന്റെ ചുമരലിടിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയവർ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് കുട്ടികൾക്കും പരുക്കേറ്റിട്ടുണ്ട്. അപകടത്തില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്