ആപ്പ്ജില്ല

ചേരാനല്ലൂരിൽ ഓടുന്ന കാർ തീപിടിച്ചു; ആളപയാമില്ല

ചേരാനല്ലൂരിൽ ഓടുന്ന കാറിന് തീപിടിച്ചു. ചേരാനല്ലൂരിനും മഞ്ഞുമ്മല്ലിനുമിടയ്ക്ക് വെച്ചാണ് കാറിനു തീപിടിച്ചത്.

TNN 5 Aug 2016, 2:56 pm
കൊച്ചി: ചേരാനല്ലൂരിൽ ഓടുന്ന കാറിന് തീപിടിച്ചു. ചേരാനല്ലൂരിനും മഞ്ഞുമ്മല്ലിനുമിടയ്ക്ക് വെച്ചാണ് കാറിനു തീപിടിച്ചത്. പിതാവും മകനുമാണ് കാറിലുണ്ടായിരുന്നത്. മകനെ സ്കൂളിലേക്ക് കൊണ്ടു പോകും വഴിയാണ് അപകടം.
Samayam Malayalam car catches fire in cheranalloor
ചേരാനല്ലൂരിൽ ഓടുന്ന കാർ തീപിടിച്ചു; ആളപയാമില്ല


ബോണറ്റിൽ നിന്നു പുകയുയർന്നപ്പോൾ തന്നെ വണ്ടി നിർത്തി. രണ്ട് പേരും പുറത്തിറങ്ങി. ഇറങ്ങിയതിനുപിന്നാലെ കാർ പൂർണമായും കത്തി.

തക്കസമയത്തു പുറത്തിറങ്ങാനായതിനാൽ ഇരുവരും അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. ഫയർഫോഴ്സും പൊലീസും എത്തിയപ്പോൾ കാർ പൂർണമായും കത്തിനശിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്