ആപ്പ്ജില്ല

സൈക്ലിങ്ങും പട്ടംപറത്തലുമായി കൊച്ചിയില്‍ കാര്‍ വിമുക്ത ദിനം

കൊച്ചി നഗരത്തില്‍ കാര്‍ വിമുക്ത ദിനം ആചരിച്ചു. ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകീട്ട് ആറ് മണിവരെ

TNN 25 Sept 2016, 6:52 pm
കൊച്ചി: കൊച്ചി നഗരത്തില്‍ കാര്‍ വിമുക്ത ദിനം ആചരിച്ചു. ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകീട്ട് ആറ് മണിവരെയാണ് കാര്‍ വിമുക്ത ദിനം നടന്നത്. പനമ്പിള്ളി നഗറില്‍ ജിസിഡിഎ ഷോപ്പിംങ് കോംപ്ലംക്സ് മുതല്‍ കൈരളി അപാര്‍ട്ട്മെന്‍റ്സ് വരെയുള്ള ഒരു കിലോമീറ്ററോളം നിരത്തിലാണ് വിവിധ പരിപാടികളോട് കാർ വിമുക്തദിനം കൊണ്ടാടിയത്. കൊച്ചി മേയർ സൗമിനി ജയിൻ ഉദ്ഘാടനം നി‍‍ർവ്വഹിച്ചു.
Samayam Malayalam car free day celebrated in kochi
സൈക്ലിങ്ങും പട്ടംപറത്തലുമായി കൊച്ചിയില്‍ കാര്‍ വിമുക്ത ദിനം




കൊച്ചി നഗരസഭയാണ് പരിപാടി സംഘടിപ്പിച്ചത്. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്, ഇസാഫ്, രാജഗിരി കോളേജ് ഓഫ് ഓഫ് സോഷ്യല്‍ സയന്‍സസ്, പനമ്പിള്ളി നഗര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് എന്നിവ‍ർ സഹകരിച്ചു.

ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ ആറുവരെ പരിപാടി നടക്കുന്ന റോഡിലൂടെ മോട്ടോര്‍ വാഹന ഗതാഗതം അനുവദിച്ചില്ല. സൈക്ലിംഗ്, സ്കേറ്റിംഗ്, സൂംബ നൃത്തം, പട്ടം പറത്തല്‍ എന്നിങ്ങനെ വിവിധ വിനോദങ്ങളില്‍ നാട്ടുകാർ ഏർപെട്ടു. മോട്ടോര്‍ വാഹനങ്ങള്‍ പനമ്പിള്ളി നഗറിലെ ക്രോസ് റോഡുകളിലൂടെ കടത്തി വിട്ടു.



കാല്‍നടയാത്ര, സൈക്കിള്‍ യാത്ര എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ചും അവയ്ക്കായുള്ള സൗകര്യങ്ങള്‍ ഒരുക്കേണ്ട ആവശ്യകതയെക്കുറിച്ചും അവബോധം സൃഷ്ടിക്കുകയും മെച്ചപ്പെട്ട ജീവിതശൈലിയും പൊതു ഗതാഗത സംവിധാനങ്ങളും പ്രോത്സാഹിപ്പിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്ന് സംഘാടകര്‍ പറഞ്ഞു.

സാംസ്കാരി മേഖലയിലെ പ്രമുഖരുടെ പ്രാതിനിധ്യവും പരിപാടിക്കുണ്ടായിരുന്നു. സിനിമാ താരം നീരജ് മാധവ് ഉള്‍പ്പെടെ കൊച്ചിയിലുള്ള മറ്റു സിനിമാ താരങ്ങളും പരിപാടിയുടെ ഭാഗമായി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്