ആപ്പ്ജില്ല

കാരുണ്യം 'കൈവര'യായി ഒഴുകിയപ്പോൾ

വരയിലൂടെ ലഭിച്ച വരുമാനം ഓട്ടിസം ബാധിച്ച കുട്ടികൾക്ക്

Samayam Malayalam 13 Mar 2018, 5:30 pm
കൊച്ചി: അവരുടെ വരകൾ അനേകർക്ക് കൈത്താങ്ങാകുകയായിരുന്നു. കൃതി രാജ്യാന്തര പുസ്തകോത്സവ വേദിയില്‍ കാരുണ്യത്തിന്റെ കൈത്താങ്ങുമായി ഒരു കൂട്ടം കാര്‍ട്ടൂണിസ്റ്റുകള്‍ നിറ‌ഞ്ഞപ്പോൾ പിറന്നത് നന്മയുടെ നാമ്പുകളാണ്. പുസ്തകോത്സവം കാണാന്‍ എത്തുന്നവരുടെ കാരിക്കേച്ചര്‍ വരച്ചു കൊടുക്കുന്നതിലൂടെ ലഭിക്കുന്ന പാരിതോഷികം ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായി നീക്കിവെയ്ക്കാനുള്ള ഈ കലാകാരന്‍മാരുടെ സന്മനസ്സിന് നൽകാം കൈയ്യടി.
Samayam Malayalam cartoonists from krithi book festival goes viral
കാരുണ്യം 'കൈവര'യായി ഒഴുകിയപ്പോൾ


'കൈവര' എന്നു പേരിട്ട ഈ കാരിക്കേച്ചര്‍ ഷോയിലേയ്ക്ക് പുസ്തകോത്സവത്തിന്റെ സംഘാടകരായ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘമാണ് ഈ കാര്‍ട്ടൂണിസ്റ്റുകളെ എത്തിച്ചത്. പുസ്തകോത്സവം കാണാനെത്തുന്നവരെ തല്‍സമയം കാര്‍ട്ടൂണിസ്റ്റുകള്‍ ക്യാന്‍വാസിലാക്കും. എന്നാല്‍ പാരിതോഷികമായി അവര്‍ക്കിഷ്ടമുള്ളത് മാത്രം വാങ്ങുകയാണ് ഇവര്‍ ചെയ്യുന്നത്. ഇത്തരത്തില്‍ സമാഹരിക്കുന്ന തുക കാര്‍ട്ടൂണിസ്റ്റുകള്‍ പുസ്തകോത്സവം സമാപിക്കുന്ന ദിവസം സംഘാടകര്‍ക്ക് കൈമാറുകയും ചെയ്യും, പിന്നീട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും അവിടെ നിന്ന് ഓട്ടിസം ബാധിച്ച കുരുന്നുകളുടെ ചികിത്സാ നിധിയിലേക്കുമായിരിക്കും ഈ തുക എത്തുക.

മാര്‍ച്ച്‌ 1 മുതല്‍ 11 വരെ നടക്കുന്ന ഈ കാരിക്കേച്ചര്‍ ഷോയില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കാര്‍ട്ടൂണിസ്റ്റുകള്‍ പങ്കെടുത്തു. കൂടാതെ കലാസാംസ്ക്കാരിക ,രാഷ്ട്രീയ മേഖലകളില്‍ നിന്നുള്ള ഒട്ടേറെ പ്രമുഖ വ്യക്തികള്‍ കാര്‍ട്ടൂണിസ്റ്റുകളുടെ കൂടെ ഒത്തുചേരുകയുമുണ്ടായി. കേരളാ കാര്‍ട്ടൂണ്‍ അക്കാദമി വൈസ് ചെയര്‍മാന്‍ സജജീവ് ബാലകൃഷ്ണന്‍, ഇബ്രാഹീം ബാദുഷ, പ്രസന്നന്‍ ആനിക്കാട്, അനില്‍ വേഗ, ആര്‍ട്ടിസ്റ്റ് ശങ്കരന്‍, ബഷീര്‍ കിഴിശ്ശേരി, മധൂസ്, ഡോ: സുനില്‍ മൂത്തേടത്ത്, ശ്രീജിത്ത് കുടമാളൂര്‍, ജയരാജ്, ജോബ്, രാകേഷ് അന്‍സേര, രതീഷ് രവി, സജീവ് ശൂരനാട് , ഹസ്സന്‍കോട്ടപ്പറമ്പില്‍, ഡാവിന്‍ജി സുരേഷ്, നിഷാന്ത് ഷാ, സിനി ലാല്‍ തുടങ്ങി നിരവധി കാരിക്കേച്ചറിസ്റ്റുകള്‍ തല്‍സമയ കാരിക്കേച്ചര്‍ വരയില്‍ പങ്കെടുത്തിരുന്നു. കേരളാ കാര്‍ട്ടൂണ്‍ അക്കാദമി നിര്‍വാഹക സമിതി അംഗം അനില്‍ വേഗയാണ് പരിപാടികള്‍ക്ക് നേതൃത്വം നൽകിയത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്