ആപ്പ്ജില്ല

ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരായ തല്ലുകേസ് ഒത്തുതീര്‍ന്നു

ഗണേഷ് കുമാര്‍ മാപ്പ് പറയാൻ തയ്യാറായില്ല.

Samayam Malayalam 24 Jun 2018, 7:37 pm
കൊല്ലം: കെബി ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരായ തല്ലുകേസ് ഒത്തുതീര്‍ന്നു. പട്ടാപ്പകൽ നടുറോഡിൽ വെച്ച് യുവാവിനെയും അമ്മയേയും കൈയ്യേറ്റം ചെയ്ത കേസാണ് ഒത്തുതീര്‍പ്പായത്. ഇരുകൂട്ടരും പരസ്പര ധാരണയോടെ പരാതി പിന്‍വലിക്കാന്‍ തീരുമാനിച്ചു. പുനലൂര്‍ എന്‍എസ്എസ് താലൂക്ക് യൂണിയന്‍ ഓഫീസില്‍ വെച്ചാണ് ഇരുകൂട്ടരും ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനത്തിലെത്തി. അതേസമയം ഗണേഷ് കുമാര്‍ മാപ്പ് പറയാൻ തയ്യാറായില്ല.
Samayam Malayalam ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരായ തല്ലുകേസ് ഒത്തുതീര്‍ന്നു
ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരായ തല്ലുകേസ് ഒത്തുതീര്‍ന്നു


കേസ് ഒത്തുതീര്‍പ്പാക്കാന്‍ കടുത്ത സമ്മര്‍ദ്ദമുണ്ടെന്നും ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ കാര്യമായി തന്നെ നടക്കുന്നുണ്ടെന്ന കാര്യവും യുവാവിന്‍റെ അമ്മ ഷീന മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. കൈയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തുവെന്ന ഷീനയുടെ രഹസ്യമൊഴി പോലീസ് കോടതിയില്‍ നിന്നും കൈപ്പറ്റാൻ ആദ്യം മടികാണിച്ചത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്നലെയാണ് പോലീസ് അത് കോടതിയില്‍ നിന്നും കൈപ്പറ്റിയത്. പ്രശ്നത്തില്‍ കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ബാലകൃഷ്ണപ്പിള്ള നേരിട്ട് ഇടപെട്ടിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്