ആപ്പ്ജില്ല

കാസർഗോഡ് കൊലപാതകം: കേസ് നാളെ ക്രൈം ബ്രാഞ്ച് ഏറ്റെടുക്കും

ഡിജിപി ലോകനാഥ് ബെഹറയാണ് കഴിഞ്ഞ ദിവസം കേസന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറാൻ ഉത്തരവിട്ടത്. ഐജി എസ് ശ്രീജിത്തിനാണ് അന്വേഷണത്തിന്‍റെ മേൽനോട്ട ചുമതല നൽകിയിരിക്കുന്നത്. അന്വേഷണ സംഘത്തെ ഐജി തീരുമാനിക്കും.

Samayam Malayalam 23 Feb 2019, 7:39 am

ഹൈലൈറ്റ്:

  • കേസിൽ ഇത് വരെ ഏഴു പ്രതികൾ അറസ്റ്റിലായി
  • ഐജി എസ് ശ്രീജിത്തിനാണ് അന്വേഷണ ചുമതല
  • കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്തിയിരുന്നു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam kripesh sarath lal
കാസർഗോഡ്: ഇരട്ടക്കൊലപാതകക്കേസ് അന്വേഷണം പോലീസിൽ നിന്ന് നാളെ ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. ഡിജിപി ലോകനാഥ് ബെഹറയാണ് കഴിഞ്ഞ ദിവസം കേസന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറാൻ ഉത്തരവിട്ടത്. ഐജി എസ് ശ്രീജിത്തിനാണ് അന്വേഷണത്തിന്‍റെ മേൽനോട്ട ചുമതല നൽകിയിരിക്കുന്നത്. അന്വേഷണ സംഘത്തെ ഐജി തീരുമാനിക്കും.
പ്രതികൾക്ക് കൊലപാതകം നടത്താൻ സഹായം ചെയ്തു കൊടുത്തവരല്ലാതെ ബാക്കി പ്രധാന പ്രതികളെല്ലാം പിടിയിലായെന്ന് പോലീസ് അറിയിച്ചു. എന്നാൽ, കേസ് സിബിഐ തന്നെ ഏറ്റെടുത്ത് അന്വേഷിക്കണമെന്നാണ് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ ഇപ്പോഴും ആവശ്യപ്പെടുന്നത്.

അതിനിടെ, കൊലപാതക്കേസിൽ അറസ്റ്റിലായ ഏഴു പ്രതികളെയും രണ്ടാഴ്‌ചത്തേക്ക് റിമാൻഡ് ചെയ്തു. പ്രതികൾക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് പോലീസ് വ്യക്തമാക്കി. രാഷ്ട്രീയബന്ധം ഉപയോഗിച്ച് പ്രതികളെ കൊലപതാക സംഘത്തിൽ ചേർത്തെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സംഘത്തിലെ എല്ലാവരും പീതാംബരന്റെ സുഹൃത്തുക്കളാണെന്നും റിപ്പോർട്ടിൽ പറയുന്നു. മൂന്നാം പ്രതി സുരേഷാണ് ആദ്യം കൃപേഷിനെ വെട്ടിയത്.

ശരത്,കൃപേഷ് എന്നീ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഇത് വരെ ഏഴ് പേർ അറസ്റ്റിലായി. എച്ചിലടുക്കം സ്വദേശികളായ സുരേഷ്, അനിൽകുമാർ, കുണ്ടംകുഴി സ്വദേശി അശ്വിൻ, കല്യോട്ട് സ്വദേശികളായ ശ്രീരാഗ്, ഗിജിൻ എന്നിവരുടെ അറസ്റ്റാണ് വ്യഴാഴ്ച വൈകുന്നേരം രേഖപ്പെടുത്തിയത്. പീതാംബരൻ, സജി ജോർജ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഇരുവരെയും കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങള്‍ പ്രതികൾ തെളിവെടുപ്പിനിടെ തിരിച്ചറിയുകയും ചെയ്തു. മൂന്ന് വാളുകള്ളാണ് കണ്ടെടുത്തത്. അഞ്ചാം പ്രതി അനിൽ കുമാറിനെയും ഏഴാം പ്രതി ഗിജിനെയും എത്തിച്ച് നടത്തിയ തെളിവെടുപ്പിനിടെയാണ് പോലീസ് ആയുധങ്ങള്‍ കണ്ടെത്തിയത്.

കൊല നടന്ന സ്ഥലത്തിനടുത്തുള്ള ഒരു കെട്ടിടത്തിൽ നിന്നാണ് വാളുകള്‍ കണ്ടെത്തിയത്. മൊത്തം മൂന്ന് വാളുകള്‍ കണ്ടെത്തിയെങ്കിലും ഇതിൽ രണ്ടെണ്ണം മാത്രമേ കൃത്യം നടത്താൻ ഉപയോഗിച്ചിട്ടുള്ളൂ എന്നാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞത്. 27 ഇഞ്ച് നീളമുള്ള വാളുകളാണ് കൃത്യം നടത്താൻ പ്രതികള്‍ ഉപയോഗിച്ചത്. ഒരു വാളും മൂന്ന് ജിഐ പൈപ്പുകളുമായിരുന്നു കഴിഞ്ഞ ദിവസം കണ്ടെത്തിയത്.

കൊലപാതകത്തിന് ശേഷം പ്രതികള്‍ വസ്ത്രങ്ങള്‍ മാറിയെന്നും കുളിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. കൊലപാതക സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കത്തിച്ചു കളഞ്ഞതായും പ്രതികള്‍ പോലീസിനോട് പറഞ്ഞു. എന്നാൽ ഇതിൽ ഒരാളുടെ ഷര്‍ട്ട് കത്തിയ നിലയിൽ പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്