ആപ്പ്ജില്ല

യുവാവിന്‍റെ ജനനേന്ദ്രിയം മുറിച്ച യുവതിക്കെതിരെ കൊലക്കുറ്റം

താൻ സ്വയം മുറിവേൽപിച്ചതാണെന്ന് ഇർഷാദ് അന്ന് പൊലീസിന് മൊഴി നൽകിയിരുന്നു.

TNN 24 Sept 2017, 12:09 pm
മലപ്പുറം: കുറ്റിപ്പുറത്ത് യുവാവിന്‍റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ യുവതിക്കെതിരെ കൊലപാതശ്രമത്തിന് കേസ്. പുറത്തൂർ സ്വദേശി ഇര്‍ഷാദിന്‍റെ ജനനനേനന്ദ്രിയം കഴിഞ്ഞ വ്യാഴാഴ്‌ചയാണ് കുറ്റിപ്പുറത്തുള്ള ലോഡ്‌ജ്‌ മുറിയിൽ വെച്ച് പെരുമ്പാവൂർ സ്വദേശി ഖൈറുന്നിസ മുറിച്ചത്.
Samayam Malayalam case registered against woman who choppef off mans genitals
യുവാവിന്‍റെ ജനനേന്ദ്രിയം മുറിച്ച യുവതിക്കെതിരെ കൊലക്കുറ്റം


രണ്ടര വർഷം മുൻപ് ഇർഷാദും ഖൈറുന്നിസയും റജിസ്റ്റർ വിവാഹം കഴിച്ചിരുന്നു. മുൻ ഭർത്താവിൽ നിന്ന് വിവാഹമോചനം നേടിയ ഖൈറുന്നിസക്ക് രണ്ട് മക്കൾ ഉണ്ട്. ഇർഷാദ് മറ്റൊരു വിവാഹം കഴിക്കാൻ തീരുമാനിച്ചതാണ് ഖൈറുന്നിസയെ പ്രകോപിപ്പിച്ചത്. ജനനേന്ദ്രിയം മുറിക്കപ്പെട്ട ശേഷം മുറിയിൽ നിന്ന് ഇറങ്ങിയോടിയ ഇർഷാദിനെ ലോഡ്‌ജ്‌ നടത്തിപ്പുകാർ കോഴിക്കോട്ടുളള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്വകാര്യ ആശുപത്രിയിൽ ഇർഷാദ് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായി.സംഭവ ദിവസം തന്നെ ഖൈറുന്നിസയെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും പോലീസ് കേസ് എടുത്തിരുന്നില്ല. താൻ സ്വയം മുറിവേൽപിച്ചതാണെന്ന് ഇർഷാദ് അന്ന് പൊലീസിന് മൊഴി നൽകിയിരുന്നു.

case registered against the woman who chopped off man's genitals

Case registered against Khairunnisa, the native of Perumbavoor for chopping off her husband's genitals.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്