ആപ്പ്ജില്ല

'ഏഴ് തവണ ആവശ്യപ്പെട്ടിട്ടും സ‍ര്‍ക്കാ‍ര്‍ ഫയൽ നൽകിയില്ല'; പെരിയ കേസിൽ സിബിഐ

കേസ് സുപ്രീംകോടതിയിൽ ആയതിനാൽ കേസ് ഡയറി നൽകാനാകില്ലെന്നാണ് സർക്കാർ കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത്.

Samayam Malayalam 1 Oct 2020, 2:49 pm
കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിൽ നിർണ്ണായക രേഖകൾ ഏഴ് തവണ ആവശ്യപ്പെട്ടിട്ടും സർക്കാർ നൽകിയില്ലെന്ന് സിബിഐ. കേസ് ഡയറി ഉൾപ്പെടെയുള്ള രേഖകൾ ക്രൈം ബ്രാഞ്ച് നൽകിയില്ലെന്നാണ് സിബിഐ കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് അന്വേഷണവുമായി മുന്നോട്ടുപോകാനാകുന്നില്ലെന്ന് സിബിഐ കോടതിയിൽ വ്യക്തമാക്കിയത്. അതേസമയം, പ്രതികളുടെ ജാമ്യാപേക്ഷ ഹർജിയിൽ വിധിപറയുന്നത് കോടതി മാറ്റിവെച്ചു.
Samayam Malayalam Kripesh And Sharathlal
പെരിയയിൽ കൊല്ലപ്പെട്ട കൃപേഷും ശരത് ലാലും


Also Read: ലൈഫ് മിഷൻ: സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; വാദം തുടരും

ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ സുപ്രീംകോടതിയിൽ ഉള്ളതിനാലാണ് കേസ് ഡയറി കൈമാറാത്തതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. കേസ് ഡയറി അത്യാവശ്യമാണെങ്കിൽ സിബിഐ സുപ്രീംകോടതിയെ ആണ് സമീപിക്കേണ്ടതെന്നും സർക്കാർ വ്യക്തമാക്കി. സുപ്രീംകോടതി വിധി വരുന്നതുവരെ കേസ് ഡയറി ഹൈക്കോടതിയിൽ സൂക്ഷിക്കണമെന്നാണ് സിബിഐയുടെ ആവശ്യം. ഉത്തരവിട്ടാൽ രേഖകൾ കോടതിക്ക് കൈമാറാമെന്നാണ് സർക്കാരിന്റെ നിലപാട്.

Also Read: സമരം നിർത്തിയത് മുഖ്യമന്ത്രിയുടെ ആക്ഷേപത്തിന്‍റെ പശ്ചാത്തലത്തിൽ: മുല്ലപ്പള്ളി രാമചന്ദ്രൻ

തുടർച്ചയായി ആവശ്യപ്പെട്ടിട്ടും രേഖകൾ കൈമാറാത്ത സാഹചര്യത്തിൽ ക്രൈം ബ്രാഞ്ചിന് സിബിഐ സമൻസ് അയച്ചിട്ടുണ്ട്. ക്രിമിനൽ നടപടി ചട്ടത്തിന്റെ ഭാഗമായി 93-ാം വകുപ്പനുസരിച്ച് കോടതിയിൽ നിന്നുള്ള വാറണ്ടോടെ സിബിഐക്ക് റെയ്ഡ് നടത്താനാകും. ഇതിന്റെ മുന്നോടിയായിട്ടാണ് സമൻസ് എയച്ചതെന്നാണ് മനോരമയുടെ റിപ്പോർട്ട്. പെരിയ കേസ് സിബിഐ അന്വേഷിക്കുന്നതിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ അടുത്ത മാസം 26ന് സുപ്രീംകോടതി പരിഗണിക്കും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്