ആപ്പ്ജില്ല

പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥന്റെ വീട്ടിൽ റെയ്ഡ്: 3 കോടി പിടിച്ചു

ഡൽഹിയിലെയും കൊച്ചിയിലെയും വീടുകളിലാണ് പരിശോധന നടത്തിയത്

Samayam Malayalam 2 Jul 2018, 10:30 am
കൊച്ചി: പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ സിബിഎെ 3 കോടി രൂപ പിടിച്ചെടുത്തു. മിലിട്ടറി എന്‍ജിനീയറിങ് സര്‍വീസസ് (എംഇഎസ്) ചീഫ് എന്‍ജിനീയറായ ആര്‍കെ ഗര്‍ഗിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണു പണം കണ്ടെത്തിയത്.
Samayam Malayalam big_1480770247_980x457


ഉദ്യോഗസ്ഥനെതിരെ നേരത്തെ പരാതികൾ ലഭിച്ചിരുന്നു. ഇതേ തുട‍ർന്ന് നടത്തിയ റെയ്ഡിലാണ് പണം കണ്ടെത്തിയത്. ഇദ്ദേഹത്തിൻെറ ഡൽഹിയിലെയും കൊച്ചിയിലെയും വീടുകളിലാണ് പരിശോധന നടത്തിയത്. ഗർഗിനെയും രണ്ട് കരാറുകാരെയും സിബിഎെ അറസ്റ്റ് ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്