ആപ്പ്ജില്ല

സിബിഐ സുപ്രീംകോടതിയെ സമീപിക്കണമെന്ന് കുമ്മനം

കെഎസ്ഇബി ഉദ്യോഗസ്ഥരെ മാത്രം പഴിചാരുന്നത് ശരിയല്ല.

TNN 23 Aug 2017, 4:08 pm
തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കി കൊണ്ട് വന്ന ഹൈക്കോടതി ഉത്തരവിനെതിരെ സിബിഐ സുപ്രീംകോടതിയെ സമീപ്പിക്കണമെന്ന് ബിജെപി സംസ്ഥാനാധ്യക്ഷൻ കുമ്മാനം രാജശേഖരൻ. ലാവലിൻ കേസിൽ ചില പ്രതികൾ വിചാരണ നേരിടണമെന്ന് ഹൈക്കോടതി പരാമർശിച്ചതിലൂടെ തന്നെ അഴിമതി നടന്നു എന്ന് വ്യക്തമായിരിക്കുകയാണെന്ന് കുമ്മനം വ്യക്തമാക്കി.
Samayam Malayalam cbi should approach supreme court says kummanam
സിബിഐ സുപ്രീംകോടതിയെ സമീപിക്കണമെന്ന് കുമ്മനം


അന്നത്തെ മന്ത്രിക്കും മന്ത്രിസഭക്കും അങ്ങനെ ഒരു അഴിമതി നടന്നെങ്കിൽ അതിന്‍റെ ധാർമിക ഉത്തരവാദിത്തമുണ്ടെന്നും കുമ്മനം പ്രതികരിച്ചു. കെഎസ്ഇബി ഉദ്യോഗസ്ഥരെ മാത്രം പഴിചാരുന്നത് ശരിയല്ല. കോടതിയുടെ കണ്ടെത്തലുകളും സിഎജിയുടെ കണ്ടെത്തലും വിസ്‌മരിക്കാനാവില്ലെന്നും കുമ്മനം പറഞ്ഞു. ലാവലിൻ കേസ് വിധി വന്ന ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് കുമ്മനം ഇങ്ങനെ പരാമർശിച്ചത്.



CBI should approach Supreme court says Kummanam

Kummanam says that the CBI should approach Supreme court against the high court verdict on lavalin.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്