ആപ്പ്ജില്ല

കവിയൂര്‍ പീഡനക്കേസ്: മലക്കം മറിഞ്ഞ് സിബിഐ

2004 ലാണ് കവിയൂരില്‍ സംഭവം നടക്കുന്നത്. ആദ്യ മൂന്ന് റിപ്പോര്‍ട്ടുകളിലും കേസില്‍ ഇരയായ അനഘയെ പീഡിപ്പിച്ചത് പിതാവ് നാരായണന്‍ നമ്പൂതിരിയാണെന്നായിരുന്നു സിബിഐ വ്യക്തമാക്കിത്. എന്നാല്‍ നാലാമത്തെ റിപ്പോര്‍ട്ടില്‍ അനഘയെ പീഡിപ്പിച്ചതിന് തെളിവില്ലെന്ന് സിബിഐ പറയുന്നു.

Samayam Malayalam 17 Dec 2018, 3:08 pm
കൊച്ചി: കവിയൂര്‍ പീഡന കേസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ നിലപാട് മാറ്റം. കേസുമായി ബന്ധപ്പെട്ട നാലാമത്തെ റിപ്പോര്‍ട്ടിലാണ് സിബിഐ പൂര്‍ണമായി മലക്കം മറിഞ്ഞിരിക്കുന്നത്.
Samayam Malayalam Rape Case

തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിലാണ് ഡിവൈഎസ്‍പി അന്തകൃഷ്ണണന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ മൂന്ന് റിപ്പോര്‍ട്ടിലും കവീയൂര്‍ കേസില്‍ ഇരയായ അനഘയെ പീഡിപ്പിച്ചത് പിതാവ് നാരായണന്‍ നമ്പൂതിരിയാണെന്നായിരുന്നു സിബിഐ വ്യക്തമാക്കിത്. എന്നാല്‍ നാലാമത്തെ റിപ്പോര്‍ട്ടില്‍ അനഘയെ പീഡിപ്പിച്ചത് നാരായണന്‍ നമ്പൂതിരിയാണെന്നതിന് തെളിവില്ലെന്നാണ് സിബിഐ വ്യക്തമാക്കുന്നത്.

കേസുമായി ബന്ധപ്പെട്ട മൂന്ന് റിപ്പോര്‍ട്ടുകളും ശാസ്ത്രീയ പരിശോധനകളുടെ അഭാവം ചൂണ്ടിക്കാട്ടി കോടതി തള്ളിയിരുന്നു. അനഘയെ പീഡിപ്പിച്ചത് ആരാണെന്ന് കൃത്യമായ തെളിവുകളില്ല. കേസില്‍ രാഷ്ട്രീയമോ, നേതീക്കളുടെ മക്കള്‍ക്കോ പങ്കുള്ളതായി തെളിയിച്ചിട്ടില്ല. മക്കളായ അക്ഷയയെയും അഖിലിനെയും നാരായണന്‍ നമ്പൂതിരിയാണ് കൊലപ്പെടുത്തിയത്.പുറത്തുനിന്നാര്‍ക്കും കേസില്‍ ബന്ധമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലതാ നായരുടെ പേരിലുള്ള ആത്മഹത്യ പ്രേരണകുറ്റം നിലനില്‍ക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

2004 സെപ്റ്റംബര്‍ 28 നാണു കവിയൂര്‍ ശ്രീവല്ലഭ ക്ഷേത്രത്തിലെ പൂജാരിയായ നാരായണന്‍ നമ്പൂതിരിയും ഭാര്യയും മൂന്നു മക്കളും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കേസില്‍ ലതാ നായരാണ് ആകെയുള്ള പ്രതി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്