ആപ്പ്ജില്ല

ശ്രീജിവിന്റെ കസ്റ്റഡി മരണം: സിബിഐ ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും

ശ്രീജിവ് മരിച്ച സംഭവത്തില്‍ സിബിഐ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്യും.സിബിഐയുടെ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണച്ചുമതല

TNN 24 Jan 2018, 11:17 am
തിരുവനന്തപുരം: ശ്രീജിവ് മരിച്ച സംഭവത്തില്‍ സിബിഐ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്യും. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണച്ചുമതല. കേസിന്റെ രേഖകള്‍ ലഭിച്ചാല്‍ ഇന്നുതന്നെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് നീക്കം.കേസിന്റെ വിശദാംശങ്ങള്‍ കൈമാറാന്‍ ക്രൈംബ്രാഞ്ചിനോട് സിബിഐ നിര്‍ദേശിച്ചു. ​ അതിനിടെ 775 ദിവസം പിന്നിട്ട സാഹചര്യത്തില്‍ ശ്രീജിത്തിന്റെ സമരത്തില്‍ നിന്നും ഫെയ്‌സ്ബുക്ക് കൂട്ടായ്മ പിന്‍മാറി. ശ്രീജിത്ത് ആവശ്യപ്പെട്ട കാര്യങ്ങള്‍ അംഗീകരിക്കപ്പെട്ടതിനാലാണ് സമരത്തില്‍ നിന്നും പിന്‍മാറുന്നതെന്ന് പ്രവര്‍ത്തകര്‍ വ്യക്തമാക്കി. സിബിഐ അന്വേഷണം ആരംഭിക്കും വരെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന നിലപാടില്‍ ശ്രീജിത്ത് ഉറച്ചു നില്‍ക്കുകയാണ്
Samayam Malayalam cbi takes over sreejive case
ശ്രീജിവിന്റെ കസ്റ്റഡി മരണം: സിബിഐ ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും


സഹോദരന്റെ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് കഴിഞ്ഞ 777 ദിവസങ്ങളായി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരത്തിലാണ്. അടുത്തിടെ സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തതോടെയാണ് ഇത് വീണ്ടും ചര്‍ച്ചയാകുന്നത്. 2014 മെയ് 19 നാണ് പാറശാല പൊലീസ് ശ്രീജിവിനെ കസ്റ്റഡിയില്‍ എടുത്തത്. 21 ന് തിരുവനന്തപുരം മെഡിക്കള്‍ കോളെജ് ആശുപത്രിയില്‍ വെച്ച് മരിക്കുകയും ചെയ്തു. ആത്മഹത്യയാണെന്നാണ് പൊലീസ് ഭാഷ്യം. എന്നാല്‍ കസ്റ്റഡി മരണമെന്ന് ആരോപിച്ച് കുടംബം രംഗത്തെത്തി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്