ആപ്പ്ജില്ല

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെലോ അലേർട്ട്

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്നും നാളെയും വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Samayam Malayalam 7 Oct 2020, 8:31 am
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഒന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് ഇടുക്കി, മലപ്പുറം, കണ്ണൂർ ജില്ലകളിലും, നാളെ പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Samayam Malayalam Rain
പ്രതീകാത്മക ചിത്രം |TOI


Also Read: രോഗിയെ പുഴുവരിച്ച സംഭവം; ഡോക്ടറുടെ സസ്പെൻഷൻ പിൻവലിച്ചു, കൊവിഡ് മേൽനോട്ടത്തിന് പ്രത്യേക സമിതി

ഒക്ടോബർ ഒൻപതോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ന്യൂനമർദ്ദം രൂപപ്പെട്ടാൽ ഇത് ആന്ധ്ര-ഒഡീഷ തീരത്തേക്ക് നീങ്ങി അതി തീവ്ര ന്യൂനമർദ്ദമായി മാറുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇതിന്റെ സ്വാധീനത്തിലാണ് കേരളത്തിൽ മഴ ലഭിക്കുക.

Also Read: കേരളത്തിൽ കൊവിഡ് വ്യാപനം ദേശീയ ശരാശരിയേക്കാൾ കുറഞ്ഞ നിരക്കിൽ; കണക്കുകള്‍ നിരത്തി മുഖ്യമന്ത്രി

കൂടാതെ ഒക്ടോബർ 16 ആകുമ്പോഴേക്കും ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. അതേസമയം, നിലവിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്