ആപ്പ്ജില്ല

കൊടുംചൂടിനിടെ ഒറ്റപ്പെട്ട മഴ, പക്ഷേ, 10 ജില്ലകള്‍ ചുട്ടുപൊള്ളും; കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്

കേരളം ചുട്ടുപൊള്ളുന്നതിനിടെ ആശ്വാസമഴ എത്തുമോ. മുന്നറിയിപ്പ് അറിയാം.

Authored byമേരി മാര്‍ഗ്രറ്റ് | Samayam Malayalam 13 Mar 2024, 8:36 am

ഹൈലൈറ്റ്:

  • സംസ്ഥാനത്ത് താപനില ഉയരാന്‍ സാധ്യതയുണ്ട്
  • ഇന്ന് 10 ജില്ലകളില്‍ സംസ്ഥാനത്ത് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു
  • പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39°C വരെ ഉയരും
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Rain
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട മഴയെത്തും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ അഞ്ച് ജില്ലകളിലാണ് ഇന്ന് നേരിയ തോതില്‍ മഴയെത്തുക. ഇന്നലെ (മാർച്ച് 12) രണ്ട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യത പുറപ്പെടുവിച്ചിരുന്നു. എറണാകുളം, തൃശൂർ ജില്ലകളിലാണ് മുന്നറിയിപ്പ് ഉണ്ടായിരുന്നത്. അതേസമയം, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് താപനില ഉയരാന്‍ സാധ്യതയുണ്ട്.
Also Read: കാത്തിരിപ്പ് തുടരുന്നു; ഗോവ വന്ദേ ഭാരത് എന്നെത്തും കോഴിക്കോടേക്ക്? തിരുവനന്തപുരം വന്ദേ ഭാരത് മംഗളൂരുവിലേക്ക് സർവീസ് തുടങ്ങി

താപനില ഉയരുന്നതിനാല്‍ ഇന്ന് 10 ജില്ലകളില്‍ സംസ്ഥാനത്ത് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39°C വരെയും കൊല്ലം ജില്ലയിൽ ഉയർന്ന താപനില 38°C വരെയും കോട്ടയം, തൃശൂർ, പത്തനംതിട്ട ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 - 4 °C കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ഇന്നലെ മുതൽ 14 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.


Also Read: അടൂരില്‍നിന്ന് തൃശൂര്‍ വഴി കോയമ്പത്തൂരിലേക്ക്, ഇന്‍റര്‍സ്റ്റേറ്റ് സര്‍വീസിന് തുടക്കം; സ്റ്റോപ്പുകള്‍ അറിയാം

ഉയര്‍ന്ന താപനില ജാഗ്രതാ നിര്‍ദേശങ്ങള്‍

* പകൽ 11 am മുതല്‍ വൈകുന്നേരം 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
* നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.
* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.
* പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
ഓതറിനെ കുറിച്ച്
മേരി മാര്‍ഗ്രറ്റ്
2016 ല്‍ ഡീ പോള്‍ കോളജില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിനുശേഷം 2017 മുതല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ മുഖപത്രമായ ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് തുടക്കം. 2017 മുതല്‍ 2019 വരെ ജനയുഗത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ സമയം മലയാളത്തില്‍ ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. ആറു വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മേരി രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്