ആപ്പ്ജില്ല

കേരളതീരത്ത് കൂറ്റൻ തിരമാലകള്‍ ഉണ്ടായേക്കും

നദികളിൽ ജലനിരപ്പുയരാൻ സാധ്യത

TNN 2 Dec 2017, 8:38 am
തിരുവനന്തപുരം: കേരളതീരത്തിന് പത്തുകിലോമീറ്റര്‍ അകലെവരെ കടലിൽ ഭീമൻ തിരമാലയ്ക്കു സാധ്യതയുള്ളതായി മുന്നറിയിപ്പ്. കാലാവസ്ഥാനിരീക്ഷണകേന്ദ്രവും ഇന്ത്യൻ നാഷണൽ സെന്‍റര്‍ ഫോര്‍ ഓഷ്യൻ ഇന്‍ഫര്‍മേഷൻ സര്‍വീസുമാണ് ഇക്കാര്യം അറിയിച്ചത്. കൊല്ലം, ആലപ്പുഴ, കൊച്ചി, തൃശൂര്‍ ജില്ലകളിൽ 4.4 മീറ്റര്‍ മുതൽ 6.1 മീറ്റർ വരെ തിരയുയരാൻ സാധ്യതയുണ്ട്.
Samayam Malayalam chances of high waves in kerala shore
കേരളതീരത്ത് കൂറ്റൻ തിരമാലകള്‍ ഉണ്ടായേക്കും


ഇതോടൊപ്പം തീരദേശമേഖലകളിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഏഴു സെന്‍റിമീറ്റര്‍ വരെയാണ് മഴയ്ക്ക് സാധ്യതയുള്ളത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ നദികളിൽ ജലനിരപ്പുയരാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കേന്ദ്ര ജല കമ്മീഷൻ്റെ ഫ്ളഡ് ഫോര്‍കാസ്റ്റ് മോണിറ്ററിങ് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി.

കേരളതീരത്തും ലക്ഷദ്വീപ്, തെക്കൻ തമിഴ്നാട് എന്നിവിടങ്ങളിലും ഇന്നു രാത്രി 11.30 വരെ രണ്ടു മുതൽ 3.3 മീറ്റര്‍ വരെ ഉയരത്തിൽ തിരമാലയ്ക്ക് സാധ്യതയുണ്ട്. കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ അടുത്ത 24 മണിക്കൂര്‍ മഴയ്ക്കും 45 മുതൽ 65 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്