ആപ്പ്ജില്ല

'ഒരുദിവസം മുന്നേ ആകാമായിരുന്നു'; ചെന്നൈ - കോഴിക്കോട് സ്പെഷ്യൽ വന്ദേ ഭാരത് നാളെ, ടിക്കറ്റുകൾ ഇനിയും ബാക്കി, 10 സ്റ്റോപ്പുകൾ

ദക്ഷിണ റെയിൽവേ പ്രത്യേക സർവീസ് പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ കേരളത്തിലേക്കുള്ള ട്രെയിനുകളിലും ബസുകളിലും യാത്രക്കാർ ടിക്കറ്റെടുത്തിരുന്നു. ക്രിസ്മസ് ദിനത്തിന് തലേദിവസമെങ്കിൽ പ്രത്യേക സർവീസ് നടത്താമായിരുന്നെന്നാണ് യാത്രക്കാർ പറയുന്നത്

Edited byലിജിൻ കടുക്കാരം | Samayam Malayalam 24 Dec 2023, 4:07 pm

ഹൈലൈറ്റ്:

  • ചെന്നൈ - കോഴിക്കോട് സ്പെഷ്യൽ വന്ദേ ഭാരത് നാളെ
  • 10 സ്റ്റോപ്പുകൾ, സമയക്രമം അറിയാം
  • ടിക്കറ്റുകൾ ഇനിയും ബാക്കി
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Vande bharat
വന്ദേ ഭാരത്
കോഴിക്കോട്: ക്രിസ്മസ് തിരക്ക് കണക്കിലെടുത്ത് ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ച ചെന്നൈ - കോഴിക്കോട് സ്പെഷ്യൽ വന്ദേ ഭാരത് സർവീസ് നാളെ. ചെന്നൈ സെൻട്രൽ സ്റ്റേഷനിൽനിന്നും പുലർച്ചെ 4:30ന് പുറപ്പെടുന്ന സെമി ഹൈസ്പീഡ് ട്രെയിൻ ഉച്ചകഴിഞ്ഞു 3:20നാണ് കോഴിക്കോട് എത്തുക. അതേസമയം ക്രിസ്മസ് തിരക്ക് കണക്കിലെടുത്താണ് സർവീസെങ്കിൽ ക്രിസ്മസിന് ഒരുദിവസം മുന്നേയെങ്കിലും സർവീസ് നടത്താമായിരുന്നു എന്ന വാദവും ഉയർന്നുവരുന്നുണ്ട്.
കേരളത്തിൽ സർവീസ് നടത്തുന്ന രണ്ട് വന്ദേ ഭാരതുകൾക്കും ശബരി സ്പെഷ്യൽ വന്ദേ ഭാരതിനും വൻ സ്വീകാര്യതയാണ് ലഭിച്ചത്. സർവീസ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കം തന്നെ ടിക്കറ്റുകളെല്ലാം വിറ്റുപോയിരുന്നു. എന്നാൽ അഡ്വാൻസ് ബുക്കിങ് ആരംഭിച്ച് 24 മണിക്കൂർ പിന്നിട്ടിട്ടും ചെന്നൈ - കോഴിക്കോട് സ്പെഷ്യൽ വന്ദേ ഭാരത് ടിക്കറ്റ് ബുക്കിങ് ഇതുവരെ പൂർത്തിയായിട്ടില്ല.

റേഷൻകടകളിൽ ഇനി കുപ്പിവെള്ളവും കിട്ടും, ലിറ്ററിന് 10 രൂപ മാത്രം; ഇത് 'സുജലം' പദ്ധതി
ചെന്നൈ - കോഴിക്കോട് സർവീസിൽ ചെയർകാറിൽ 150ൽ അധികം ടിക്കറ്റുകളും എക്കണോമിക് ക്ലാസിൽ 40 ടിക്കറ്റുകളും ഇനിയും ബാക്കിയുണ്ട്. ക്രിസ്മസ് അവധിയ്ക്ക് നാട്ടിലേക്ക് വരുന്നവർ ട്രെയിനുകളിലും ബസുകളിലും നേരത്തെ തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നു. ക്രിസ്മസ് ദിനത്തിന് മുന്നേ തന്നെ നാട്ടിലെത്തുന്ന രീതിയിലാണ് എല്ലാവരും യാത്രകൾ ക്രമീകരിച്ചിരുന്നത്.

ഡിസംബർ 25 ക്രിസ്മസ് ദിനം തിങ്കളാഴ്ചയാണ്, ഞായറാഴ്ചത്തെ അവധിയും കണക്കിലെടുത്ത് നാട്ടിലേക്ക് വരുന്നവരിൽ ഭൂരിഭാഗവും ഡിസംബർ 22, 23 തീയതികളാണ് യാത്രയ്ക്ക് തെരഞ്ഞെടുത്തത്. ഡിസംബർ 23ന് ഉച്ചയ്ക്കാണ് ദക്ഷിണ റെയിൽവെ സ്പെഷ്യൽ വന്ദേ ഭാരത് സർവീസ് പ്രഖ്യാപിച്ചത്. ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന 06041 സ്പെഷ്യൽ വന്ദേ ഭാരതിന് 10 സ്റ്റോപ്പുകളാണ് ഉള്ളത്. പെരമ്പൂർ (4:43), കാട്പാടി (5:55), സേലം(8:25), ഈറോഡ് (9:20), തിരുപ്പൂർ (10:08), പോത്തന്നൂർ (11:16), പാലക്കാട് (12:05), ഷൊർണൂർ (1:00), തിരൂർ (1:57), കോഴിക്കോട് ((15:20) എന്നിങ്ങനെയാണ് ട്രെയിൻ എത്തുന്ന സമയം.

മന്ത്രിമാരായ ആൻ്റണി രാജുവും അഹമ്മദ് ദേവർകോവിലും രാജിവെച്ചു; മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി

ചെന്നൈ - കോഴിക്കോട് ഷെഡ്യൂൾ


ചെന്നൈ - കോഴിക്കോട് റൂട്ടിൽ ചെയര്‍കാറിന് 1530 രൂപയും എകണോമിക് ക്ലാസിന് 3080 രൂപയുമാണ് ടിക്കറ്റ് നിരക്ക്. സ്പെഷ്യൽ വന്ദേ ഭാരതിന് മടക്ക യാത്രയില്ല. ഡിസംബർ 30ന് മംഗളൂരു - ഗോവ റൂട്ടിൽ സർവീസ് ആരംഭിക്കുന്ന വന്ദേ ഭാരതിന്‍റെ റേക്കുകളാണിത്. നാളെ ഉച്ചയ്ക്ക് കോഴിക്കോട് എത്തുന്ന ട്രെയിൻ ഇവിടെനിന്ന് കൊങ്കൺ റെയിൽവേയ്ക്ക് കൈമാറും.

സ്പെഷ്യൽ വന്ദേ ഭാരതിന് പുറമെ കൊച്ചുവേളി - മൈസൂരു റൂട്ടിലും ക്രിസ്മസ് സ്പെഷൽ ട്രെയിൻ (06236) സർവീസ് നടത്തുന്നുണ്ട്. രാത്രി ഞായറാഴ്ച രാത്രി 10നു കൊച്ചുവേളിയിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ നാളെ ഏഴിനാണ് മൈസൂരുവിലെത്തുക
ഓതറിനെ കുറിച്ച്
ലിജിൻ കടുക്കാരം
സമയം മലയാളം വാർത്താ വിഭാഗത്തിൽ പ്രിൻസിപ്പൽ ഡിജിറ്റൽ കണ്ടന്‍റ് പ്രൊഡ്യൂസറാണ് ലിജിൻ കടുക്കാരം. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. 2016 മുതൽ മാധ്യമപ്രവർത്തനത്തിൽ സജീവം. ഓൺലൈൻ മാധ്യമമായ ഡൂൾ ന്യൂസിലാണ് തുടക്കം. പിന്നീട് ന്യൂസ് 18 മലയാളത്തിൽ ജനറൽ ന്യൂസിനൊപ്പം സ്പോർട്സ് സെക്ഷനും കൈകാര്യം ചെയ്തു. 2019ലാണ് സമയം മലയാളത്തിൻ്റെ ഭാഗമായത്. നിലവിൽ രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്