ആപ്പ്ജില്ല

'എന്തു പ്രതിരോധത്തിന്‍റെ പേരിലാണ് സിപിഎം ഷുഹൈബിനെ കൊന്നത്?'

യച്ചൂരിയ്ക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കിൽ അണികളോട് കൊലപാതകം നിര്‍ത്താൻ പറയണം

TNN 22 Feb 2018, 7:21 pm
തിരുവനന്തപുരം: സിപിഎമ്മിന് കൊലപാതക രാഷ്ട്രീയം ഉപേക്ഷിക്കാൻ താത്പര്യമില്ലെന്നാണ് പാര്‍ട്ടി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടുള്ള സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
Samayam Malayalam chennithala asks why cpim killed shuhaib
'എന്തു പ്രതിരോധത്തിന്‍റെ പേരിലാണ് സിപിഎം ഷുഹൈബിനെ കൊന്നത്?'


കണ്ണൂരിലെ അരുംകൊലകളെ തള്ളിപ്പറയുന്നതിനു പകരം അക്രമരാഷ്ട്രീയം തങ്ങളുടെ നയമല്ലെന്ന സ്ഥിരം വാചകം ആവര്‍ത്തിക്കുകയാണ് അദ്ദേഹം ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു. മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ ഇതിലും ഭംഗിയായി ഇക്കാര്യങ്ങള്‍ നിയമസഭയിൽ പറഞ്ഞതിനുശേഷമാണ് സിപിഎം കൊലപാതകങ്ങളുടെ പരമ്പര തന്നെ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സ്വയം പ്രതിരോധത്തിനാണ് കൊല്ലുന്നതെങ്കിൽ ഷുഹൈബിനെ കൊന്നത് എന്തു പ്രതിരോധത്തിന്‍റെ പേരിലാണെന്ന് വ്യക്തമാക്കണം. യച്ചൂരിയ്ക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കിൽ സ്വന്തം അണികളോടു കൊലപാതകം നിര്‍ത്താൻ നിര്‍ദ്ദേശിക്കുകയാണ് ചെയ്യേണ്ടതെന്നെന്നും ചെന്നിത്തല പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്