ആപ്പ്ജില്ല

മന്ത്രി ശൈലജയുടെ പ്രസ്താവന ആരാൻ്റെ കുഞ്ഞിനെ തട്ടിയെടുക്കാനുള്ള ശ്രമമെന്ന് ചെന്നിത്തല

യുഡിഎഫ് ഭരണകാലത്തെ നേട്ടമാണ് നീതി ആയോഗ് റിപ്പോര്‍ട്ടിലുള്ളത്

TNN 11 Feb 2018, 4:06 pm
തിരുവനന്തപുരം: കേരളത്തിന്‍റെ ആരോഗ്യരംഗത്തെ നേട്ടത്തെ പുകഴ്ത്തിയുള്ള നീതി ആയോഗ് റിപ്പോര്‍ട്ട് ഇടതു മുന്നണി സര്‍ക്കാരിനുള്ള അംഗീകാരമാണെന്ന മന്ത്രി കെ കെ ശൈലജയുടെ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 2014-15 വര്‍ഷത്തെ അടിസ്ഥാനവര്‍ഷമാക്കി 2015-16 വര്‍ഷത്തെ വിലയിരുത്തലാണ് റിപ്പോര്‍ട്ടിലുള്ളതെന്നും പ്രസ്തുത കാലയളവിൽ യുഡിഎഫ് സര്‍ക്കാരാണ് ഭരണത്തിലുണ്ടായിരുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Samayam Malayalam chennithala says ministers statement on niti ayog report is baseless
മന്ത്രി ശൈലജയുടെ പ്രസ്താവന ആരാൻ്റെ കുഞ്ഞിനെ തട്ടിയെടുക്കാനുള്ള ശ്രമമെന്ന് ചെന്നിത്തല


യുഡിഎഫ് സര്‍ക്കാര്‍ ആരോഗ്യമേഖലയിൽ കൈവരിച്ച നേട്ടമാണ് റിപ്പോര്‍ട്ടിലുള്ളതെന്നും എന്നാൽ ഇത് ഇടതു സര്‍ക്കാരിന്‍റെ നേട്ടമായി ചിത്രീകരിച്ച് ആരാന്‍റെ കുഞ്ഞിനെ തട്ടിയെടുക്കാനുള്ള ശ്രമമാണ് ആരോഗ്യമന്ത്രിയുടേതെന്നും ചെന്നിത്തല പറഞ്ഞു.

ഇടതുസര്‍ക്കാര്‍ ആരോഗ്യരംഗത്ത് പൂര്‍ണ്ണപരാജയമാണെന്നും മുൻവര്‍ഷം പകര്‍ച്ചപ്പനി തടയാൻ സര്‍ക്കാരിനായില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.ആരോഗ്യരംഗത്തെ മറ്റു പ്രവര്‍ത്തനങ്ങളിലും സംസ്ഥാനം പിന്നോക്കം പോയി. എന്നിട്ടും യുഡിഎഫ് സമയത്തെ നേട്ടം തങ്ങളുടേതാണെന്ന് വരുത്തി തീര്‍ക്കാനുള്ള നീക്കം അപഹാസ്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്