ആപ്പ്ജില്ല

ചെറുപുഴ കരാറുകാരന്‍റെ ആത്മഹത്യ: കോൺ​ഗ്രസ് നേതാക്കളുടെ മൊഴിയെടുക്കും

പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും കെ കരുണാകരന്‍ മെമ്മോറിയല്‍ ട്രസ്റ്റ് ഭാരവാഹികളുമായ മൂന്ന് പേര്‍ക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് ലഭിച്ചിരിക്കുന്നത്. ചെറുപുഴയിലെ കോണ്‍ഗ്രസ് നേതാക്കളാണ് മൂന്ന് പേരും.

Samayam Malayalam 15 Sept 2019, 12:19 pm
കണ്ണൂര്‍: ചെറുപുഴയിൽ കരാറുകാരന്‍ ജോയി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ കെ കരുണാകരൻ ട്രസ്റ്റ് ഭാരവാഹികളുടെ മൊഴിയെടുക്കും. ട്രസ്റ്റ് ഭാരവാഹികളും ചെറുപുഴ ഡെവലപ്പേഴ്സിന്റെ ഡയറക്ടർമാരുമായ കുഞ്ഞികൃഷ്ണൻ നായർ, റോഷി ജോസ്, ടി വി സലീം എന്നിവർക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകാനായി പൊലീസ് നോട്ടീസ് നൽകിയത്.
Samayam Malayalam New Project (5)


മൂന്നുപേരുടെയും മൊഴിയെടുക്കല്‍ ഇന്ന് തന്നെ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജോയിയുടെ കുടുംബം നൽകിയ പരാതിയിൽ ഈ മൂന്നു പേർക്കെതിരെയും പരാമർശമുണ്ടായിരുന്നു. ജോയിക്ക് ലഭിക്കാനുള്ള പണം നൽകാമെന്ന് കാട്ടി വിളിച്ചുവരുത്തി രേഖകൾ കൈക്കലാക്കിയ ശേഷം അപായപ്പെടുത്തിയെന്നാണ് പരാതി. അതേസമയം കെ കരുണാകരന്‍റെ പേരില്‍ സ്ഥാപനങ്ങളോ ട്രസ്റ്റോ തുടങ്ങുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് മകനും എംപിയുമായ കെ. മുരളീധരന്‍ പറഞ്ഞു. ജോയിയുടെ മരണത്തിന്‍റെ പശ്ചാത്തലത്തിലാണ് മുരളീധരന്‍റെ പ്രതികരണം.
Also Read: ചെറുപുഴ ആത്മഹത്യ: കരാറുകാരന്‍റെ സാമ്പത്തിക ബാധ്യത പാര്‍ട്ടി ഏറ്റെടുക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

നേരത്തെ ജോയിയുടെ വീട് സന്ദര്‍ശിച്ച കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ജോയിയുടെ കുടുംബത്തിന്‍റെ സാമ്പത്തിക ബാധ്യതകള്‍ ഏറ്റെടുക്കുമെന്ന് പറഞ്ഞിരുന്നു. പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെട്ട ട്രസ്റ്റുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കിയിരുന്നു.

കെ കരുണാകരന്‍ മെമ്മോറിയല്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട കരാറിലെ ഒരുകോടി നാല്‍പ്പത് ലക്ഷം രൂപ നല്‍കാത്തതിനെത്തുടര്‍ന്നാണ് ജോയി ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം. എന്നാല്‍ ആദ്യഘട്ടത്തില്‍ സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന നിലപാട് സ്വീകരിച്ച കോണ്‍ഗ്രസ് നേതൃത്വം പിന്നീട് സംഭവം അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചിരുന്നു ടി സിദ്ദിക്കിന്‍റെ നേതൃത്വത്തിലുള്ള സമിതിയെയാണ് അന്വേഷണത്തിന് നിയോഗിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്