ആപ്പ്ജില്ല

രാഷ്ട്രീയ കൊലപാതകങ്ങളെ മുഖ്യമന്ത്രി അപലപിച്ചു

കൊലപാതകങ്ങളിലൊന്ന് നടന്നത് സാങ്കേതികമായി കേരളത്തിലല്ലെന്ന് മുഖ്യമന്ത്രി

Samayam Malayalam 8 May 2018, 5:26 pm
തിരുവനന്തപുരം: മാഹിയിലെ രാഷ്ട്രീയ കൊലപാതകങ്ങളെ മുഖ്യമന്ത്രി അപലപിച്ചു. ഡിജിപിയോട് വിഷയത്തിൽ ഫലപ്രദമായ നടപടി സ്വീകരിക്കാനും കൂടുതൽ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാൻ ഇടപെടൽ നടത്താനും നിര്‍ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറ‍ഞ്ഞു.
Samayam Malayalam pinarayi


രാഷ്ട്രീയ കൊലപാതകങ്ങളിലൊന്ന് നടന്നത് സാങ്കേതികമായി നമ്മുടെ സംസ്ഥാനത്തല്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. രണ്ടാമത്തെ കൊലപാതകമാണ് സംസ്ഥാനത്തുണ്ടായത്. മാഹിയിലുണ്ടായ ആദ്യ കൊലപാതകതം സംബന്ധിച്ച് മാഹിയിലെ പോലീസിന് എന്തെങ്കിലും സഹായം ആവശ്യമായി വരികയാണെങ്കിൽ അതും ചെയ്തു കൊടുക്കാൻ നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്