ആപ്പ്ജില്ല

ദിലീപിൻ്റെ അറസ്റ്റ്: കുറ്റം ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടുമെന്ന് മുഖ്യമന്ത്രി

കേസുമായി മറ്റാർക്കെങ്കിലും ബന്ധമുണ്ടെങ്കിൽ അവരെയും നിയമത്തിൻ്റെ മുമ്പിൽ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

TNN 11 Jul 2017, 12:03 pm
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് അറസ്റ്റിലായതിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റം ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദിലീപിൻ്റെ അറസ്റ്റിനെക്കുറിച്ച് മാധ്യമങ്ങൾ അഭിപ്രായം ആരാഞ്ഞപ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
Samayam Malayalam chief minister on dileeps arrest
ദിലീപിൻ്റെ അറസ്റ്റ്: കുറ്റം ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടുമെന്ന് മുഖ്യമന്ത്രി


അറസ്റ്റിനെക്കുറിച്ച് എന്തു പറയുന്നു എന്ന് ചോദിച്ചപ്പോൾ നന്നായി എന്നായിരുന്നു അദ്ദേഹത്തിൻ്റെ ആദ്യപ്രതികരണം. ഗൂഢാലോചനയില്ല എന്ന് നേരത്തെ പറഞ്ഞതിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ കുറ്റവാളികളെ അറസ്റ്റു ചെയ്യുകയായിരുന്നു ആദ്യലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

കേസിൻ്റെ ആദ്യഘട്ടത്തിൽ നൽകിയ നിർദ്ദേശം തെറ്റ് ചെയ്തവൻ എത്ര ഉന്നതനായാലും അറസ്റ്റ് ചെയ്യണം എന്നായിരുന്നുവെന്നും പ്രാധാന്യം നൽകിയത് അതിനായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
തുടർന്നും കേസുമായി മുന്നോട്ടു പോകും. കേസുമായി മറ്റാർക്കെങ്കിലും ബന്ധമുണ്ടെങ്കിൽ അവരെയും നിയമത്തിൻ്റെ മുമ്പിൽ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Chief ministers comment on Dileep's Arrest

CM Pinarayi Vijayan says accused should be punished

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്