ആപ്പ്ജില്ല

സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം തുടരും; ക്ഷേമ പെൻഷൻ 1500 രൂപയാക്കി

മഹാമാരിയുടെ കാലത്ത് കേരളത്തിൽ ഒരാൾക്കുപോലും പട്ടിണി കിടക്കേണ്ട സാഹചര്യം ഉണ്ടായില്ലെന്ന് മുഖ്യമന്ത്രി.

Samayam Malayalam 24 Dec 2020, 1:44 pm
തിരുവനന്തപുരം: സൗജന്യ ഭക്ഷ്യകിറ്റ് വിതരണം അടുത്ത നാല് മാസംകൂടി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ രണ്ടാംഘട്ട നൂറ് ദിന പരിപാടികൾ പ്രഖ്യാപിക്കുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
Samayam Malayalam Pinarayi Vijayan
പിണറായി വിജയൻ |BM


രണ്ടാം ഘട്ടത്തിൽ 50,000 പേർക്ക് തൊഴിൽ നൽകും. 2021 മുതൽ ക്ഷേമ പെൻഷനുകൾ 100 രൂപ വർദ്ധിപ്പിച്ച് 1500 രൂപയാക്കും. 20 മാവേലി സ്റ്റോറുകൾ സൂപ്പർ മാർക്കറ്റുകളായും അഞ്ച് എണ്ണം സൂപ്പർ സ്റ്റോറുകളായും 847 കൂടുംബ ശ്രീ ഭക്ഷണ ശാലകൾക്കു പുറമേ 153 പുതിയവകൂടി ആരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അഭിമാനകരമായ നേട്ടം: പ്രകടനപത്രികയില്‍ പറഞ്ഞ 600 ഇന പദ്ധതികളില്‍ 570 എണ്ണം പൂര്‍ത്തിയാക്കി: മുഖ്യമന്ത്രി
ഒന്നാംഘട്ട നൂറ് ദിന പരിപാടികളുടെ തുടർച്ചയാണ് രണ്ടാംഘട്ടത്തിൽ നടക്കുക. മഹാമാരിയുടെ കാലത്ത് കേരളത്തിൽ ഒരാൾ പോലും പട്ടിണി കിടന്നില്ല. ഒന്നാംഘട്ട കർമ്മ പദ്ധതിയിൽ 122 പദ്ധതികളാണ് പൂർത്തീകരിച്ചത്. കാർഷിക ഉത്പന്നങ്ങൾക്ക് തറവില പ്രഖ്യാപിക്കാൻ കഴിഞ്ഞത് നേട്ടമായി. ഭക്ഷ്യ കിറ്റ് വിതരണത്തിന് വലിയ പിന്തുണയാണ് ലഭിച്ചതെന്നും പിണറായി വിജയൻ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്