ആപ്പ്ജില്ല

മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സക്കായി അമേരിക്കയിലേക്ക്

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇൗ ആഴ്ച ചികിത്സക്കായി അമേരിക്കയിലേക്ക് പോകും.ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Samayam Malayalam 31 Aug 2018, 4:34 pm
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇൗ ആഴ്ച ചികിത്സക്കായി അമേരിക്കയിലേക്ക് പോകും.ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
Samayam Malayalam Pinarayi


ഒാഗസ്റ്റ് 19നാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകാനിരുന്നത്. സംസ്ഥാനത്ത് പ്രളയക്കെടുതി രൂക്ഷമായതോടെ ഇത് മാറ്റിവെയ്ക്കുകയായിരുന്നു. 17 ദിവസത്തെ ചികിത്സയായിരുന്നു പറഞ്ഞിരുന്നത്.

നിലവില്‍ മുഖ്യമന്ത്രിയുടെ ചുമതല പകരമായി മറ്റാര്‍ക്കും നല്‍കിയിട്ടില്ല. മിനിസോട്ടയിലെ റോചെസ്റ്ററില്‍ പ്രവര്‍ത്തിക്കുന്ന മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ തേടുക.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്