ആപ്പ്ജില്ല

സൗജന്യ ക്രിസ്തുമസ് കിറ്റ് വിതരണം നാളെ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി; എല്ലാ കാര്‍ഡുടമകള്‍ക്കും കിറ്റ്

എല്ലാ കാർഡ് ഉടമകൾക്കും റേഷൻ കടകൾ വഴി കിറ്റ് ലഭിക്കും.

Samayam Malayalam 2 Dec 2020, 7:49 pm
തിരുവനന്തപുരം: സൗജന്യ ക്രിസ്തുമസ് കിറ്റ് വിതരണം നാളെ മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് ദുരിതാശ്വാസത്തിന്റെ ഭാഗമായി സ‍ര്‍ക്കാര്‍ നൽകുന്ന കിറ്റ് ഇത്തവണ ക്രിസ്തുമസ് കിറ്റായാണ് നൽകുന്നതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു.
Samayam Malayalam kit
പ്രതീകാത്മക ചിത്രം |Samayam Malayalam


കടല, പഞ്ചസാര, നുറുക്ക് ഗോതമ്പ്, വെളിച്ചെണ്ണ, മുളകുപൊടി, ചെറുപയര്‍, തുവരപ്പരിപ്പ്, തേയില, ഉഴുന്ന്, തുണിസഞ്ചി എന്നിവ അടങ്ങുന്നതാണ് ക്രിസ്തുമസ് കിറ്റ്. 482 കോടി രൂപയാണ് ക്രിസ്തുമസ് കിറ്റിനായി ചെലവിടുന്നത്. സെപ്തംബ‍ര്‍, ഒക്ടോബര്‍ മാസങ്ങളിൽ 368 കോടി രൂപയാണ് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണത്തിനായി ചെലവഴിച്ചത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ഇതുവരെ കിറ്റിനുള്ള പണം ചെലവഴിച്ചിരുന്നത്. എന്നാൽ ഇക്കുറി ബജറ്റ് വിഹിതത്തിൽ നിന്നും ഒരു തുക കൂടി കിറ്റ് വിതരണത്തിന് അനുവദിച്ചിട്ടുണ്ട്. എല്ലാ കാ‍ര്‍ഡ് ഉടമകൾക്കും റേഷൻ കടകൾ വഴി കിറ്റ് ലഭിക്കും.

88.92 ലക്ഷം കാ‍ര്‍ഡ് ഉടമകൾക്കാണ് ഭക്ഷ്യ കിറ്റ് ലഭിക്കുക. ഒക്ടോബറിലെ കിറ്റ് വാങ്ങാനുള്ള അവസാന തിയ്യതി ഡിസംബ‍ര്‍ 5 ആക്കി നിശ്ചയിച്ചു. നവംബറിലെ കിറ്റ് വിതരണം ഇതോടൊപ്പം തുടരും. നവംബറിലെ റീട്ടെയിൽ റേഷൻ വിതരണവും ഈ മാസം അഞ്ച് വരെ ദീ‍ര്‍ഘിപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്