ആപ്പ്ജില്ല

കേരളത്തിന്‍റെ സമഗ്ര പുനര്‍നിര്‍മ്മാണമാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി

ദുരന്തത്തെ നമ്മള്‍ ഒറ്റക്കെട്ടായി അതീജീവിക്കുന്നത് ലോകത്തിന് കാണാനായെന്നും മുഖ്യമന്ത്രി

Samayam Malayalam 29 Nov 2018, 6:01 pm
തിരുവനന്തപുരം: കേരളത്തിന്‍റെ സമഗ്ര പുനര്‍നിര്‍മ്മാണമാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒാഖിയും നിപയും കേരളത്തിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. ഇത്രയും പ്രശ്നങ്ങളെ കേരളത്തിന് നേരിടാന്‍ കഴിഞ്ഞത് സംസ്ഥാനത്തിന്‍റെ മതനിരപേക്ഷിതമായ സ്വഭാവമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Samayam Malayalam Pinarayi Vijayan


കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിന് 31,000 കോടി രൂപ ആവശ്യമാണെന്ന് യുഎന്‍ ഏജന്‍സികള്‍ കണക്കാക്കുന്നു. എന്നാല്‍ പാരിസ്ഥിതിക നഷ്ടങ്ങള്‍ നികത്താനുള്ള തുക വേറെയും കാണണം. പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയ പിന്‍ബലത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ മാസം 27 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ 2,683 കോടി 18 ലക്ഷം രൂപ ലഭിച്ചു. ഇതില്‍ 688 കോടി 48 ലക്ഷം രൂപ ചെലവായി. വീടുകളുടെ നാശനഷ്ടത്തിന് സിഎംഡിആര്‍എഫില്‍ നിന്ന് 1357 കോടി 78 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ദുരന്തത്തെ നമ്മള്‍ ഒറ്റക്കെട്ടായി അതീജീവിക്കുന്നത് ലോകത്തിന് കാണാനായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്