ആപ്പ്ജില്ല

ആരോഗ്യ മേഖലയിലെ കേരളത്തിൻ്റെ നേട്ടം അഭിമാനകരമെന്ന് മുഖ്യമന്ത്രി

രാജ്യത്തെ ആരോഗ്യ മേഖലയുടെ സമഗ്ര മികവിനുള്ള ആദ്യ ദേശീയ റാങ്കിങ്ങിലാണ് കേരളം ഒന്നാമതെത്തിയത്. കേരളത്തിന് 74.01 പോയിൻ്റാണ് ലഭിച്ചത്. തുടർച്ചയായ രണ്ടാം തവണയാണ് കേരളം ഒന്നാം സ്ഥാനം നിലനിർത്തുന്നത്.

Samayam Malayalam 26 Jun 2019, 1:04 am
തിരുവനന്തപുരം: ആരോഗ്യമേഖലയിൽ ദേശീയതലത്തിൽ കേരളം ഒന്നാം സ്ഥാനം നിലനിർത്തിയത് അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകബാങ്കും കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായി ചേർന്ന് നീതി ആയോഗ് തയ്യാറാക്കിയ ആദ്യ ദേശീയ ആരോഗ്യ റിപ്പോർട്ടിലാണ് 74.01 പോയിൻ്റുമായി കേരളം ഒന്നാമതെത്തിയത്.
Samayam Malayalam Kerala Health


'നീതി ആയോഗ് പുറത്തുവിട്ട റിപ്പോർട്ടിലാണ് കേരളം വീണ്ടും ഒന്നാമതെത്തിയത്. ആരോഗ്യമേഖലയിൽ നേടിയ വളര്‍ച്ചയെ അപഗ്രഥിച്ചുള്ള റിപ്പോര്‍ട്ടാണ് നീതി ആയോഗ് പുറത്തുവിട്ടിരിക്കുന്നത്. ആരോഗ്യരംഗത്തെ വളര്‍ച്ച, ഭരണനിര്‍വഹണം, നയരൂപീകരണം തുടങ്ങി 23 ഘടകങ്ങളെ മാനദണ്ഡമാക്കിയാണ് സൂചിക തയ്യാറാക്കിയിരിക്കുന്നത്' മുഖ്യമന്ത്രി പറഞ്ഞു.

റിപ്പോർട്ട് പ്രകാരം ശിശു മരണ നിരക്കും അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണ നിരക്കും ഏറ്റവും കുറവ് കേരളത്തിലാണ്. മികച്ച പ്രതിരോധകുത്തിവെയ്പ്പ് നൽകുന്ന കാര്യത്തിലും കേരളം മുന്നേറി. കഴിഞ്ഞ റിപ്പോർട്ട് കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ ക്ഷയരോഗ നിവാരണത്തിൽ സംസ്ഥാനം കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ആർദ്രം പദ്ധതിയിലൂടെ സംസ്ഥാനത്തിൻ്റെ ആരോഗ്യമേഖലയിൽ സർക്കാർ നടത്തിയ ഇടപെടലുകളാണ് കേരളത്തെ ദേശിയതലത്തിൽ ഒന്നാംസ്ഥാനത്ത് നിലനിർത്തിയതെന്നും മുഖ്യമന്ത്രി കുറിച്ചു.

Read More: ആരോഗ്യമേഖലയിൽ കേരളം ഒന്നാമത്; പിന്നിൽ ഉത്തർപ്രദേശ്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്