ആപ്പ്ജില്ല

തൃക്കാക്കരയിൽ നേരിട്ടിറങ്ങാൻ പിണറായി; ഇന്നു മുതൽ ക്യാംപ് ചെയ്ത് പ്രചാരണം

മുഖ്യമന്ത്രി പിണറായി വിജയനു പുറമെ മന്ത്രിമാര്‍ അടക്കം 60 നിയമസഭാംഗങ്ങളും തൃക്കാക്കരയിൽ പ്രചാരണത്തിനായി രംഗത്തിറങ്ങുന്നുണ്ട്.

Samayam Malayalam 14 May 2022, 12:23 pm
കൊച്ചി: യുഡിഎഫിൻ്റെ ഉറച്ച കോട്ടയെന്നാണ് വിശേഷണമെങ്കിലും ഇക്കുറി അട്ടിമറി സാധ്യത മുന്നിൽക്കണ്ടാണ് എൽഡിഎഫിൻ്റെ പ്രവർത്തനം. ചികിത്സയ്ക്കു ശേഷം യുഎസിൽ നിന്ന് തിരിച്ചെത്തിയ മുഖ്യമന്ത്രി മണ്ഡലത്തിൽ ക്യാംപ് ചെയ്ത് പ്രചാരണം നടത്തും. ഭരണപരമായ കാര്യങ്ങൾക്ക് മാത്രമായിരിക്കും മുഖ്യമന്ത്രി ഇടയ്ക്ക് തിരുവനന്തപരുത്തേയ്ക്ക് തിരിക്കുക.
Samayam Malayalam Pinarayi Vijayan 1280
മുഖ്യമന്ത്രി പിണറായി വിജയൻ Photo: TOI


കെ റെയിൽ അടക്കമുള്ള സംസ്ഥാന സർക്കാരിൻ്റെ നിർണായക പദ്ധതികൾ ഉയർത്തിക്കാട്ടിയാണ് തൃക്കാക്കരയിൽ എൽഡിഎഫിൻ്റെ പ്രചാരണം. മണ്ഡലത്തിൻ്റെ സാമൂഹിക സാഹചര്യത്തിന് ഇണങ്ങുന്ന സ്ഥാനാർഥിയെ ലഭിച്ചെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്. ഇന്നു മുതൽ ലോക്കൽ കമ്മിറ്റി യോഗങ്ങളിൽ ഉൾപ്പെടെ മുഖ്യമന്ത്രിയുടെ സാന്നിധ്യമുണ്ടായിരിക്കും. യുഡിഎഫിൻ്റെ അഭിമാനമണ്ഡലമായ തൃക്കാക്കരയിൽ അധികമായി നേടുന്ന ഓരോ വോട്ടും നേട്ടമായാണ് എൽഡിഎഫ് വിലയിരുത്തുന്നത്.

Also Read: തീപിടിത്തത്തിൽ മരണം 27; കമ്പനി ഉടമകൾ അറസ്റ്റിൽ; കുടുങ്ങിക്കിടക്കുന്നവർക്കായി തെരച്ചിൽ

പ്രചാരണത്തിൻ്റെ ചുമതലയുള്ള 60 എൽഡിഎഫ് എംഎൽഎമാരും മണ്ഡലത്തിൽ തുടരും. വിവാദമായ കെ റെയിൽ പദ്ധതി സംബന്ധിച്ച് ജനങ്ങളുടെ വിലയിരുത്തലായിരിക്കും ഉപതെരഞ്ഞെടുപ്പ് ഫലം എന്നാണ് യുഡിഎഫ് പ്രചാരണം. ഈ സാഹചര്യത്തിൽ തൃക്കാക്കരയിലെ വിജയം എൽഡിഎഫിന് നിർണായകമാണ്.

ഇടതുമുന്നണി സ്ഥാനാർഥി ജോ ജോസഫിനെ ചൊല്ലി യുഡിഎഫ് ഉയർത്തിയ പ്രചാരണം തങ്ങൾക്ക് അനുകൂലമായെന്നാണ് എൽഡിഎഫിൻ്റെ വിലയിരുത്തൽ. ഈ ആവേശം വോട്ടെടുപ്പ് വരെ നീട്ടാനാണ് ശ്രമം.

Also Read: ചങ്കിടിപ്പോടെ മുന്നണികൾ; ഉയരുമോ ആപ്പ് - ട്വൻ്റി 20 ബദൽ സഖ്യം? ഇന്ന് കെജ്രിവാൾ കൊച്ചിയിൽ

ഇന്ന് നടക്കുന്ന തൃക്കാക്കര ഈസ്റ്റ് തെരഞ്ഞെടുപ്പ് ലോക്കൽ കമ്മിറ്റി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുമെന്നാണ് രിപ്പോര്‍ട്ട്. ഇന്നു മുതലാണ് കമ്മിറ്റി യോഗങ്ങൾ ആരംഭിക്കുന്നത്. ഓരോ കമ്മിറ്റികളിലും അഞ്ച് എംഎൽഎമാര്‍ കൂടി പങ്കെടുക്കും. ആരോഗ്യമന്ത്രി വീണ ജോര്‍ജ് അടക്കമുള്ളവരും പ്രചാരണത്തിൻ്റെ മുൻനിരയിലുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്