ആപ്പ്ജില്ല

കാർട്ടൂൺ വിവാദം; ഏതെങ്കിലും മതവിഭാഗത്തെ അപമാനിക്കാൻ ഉദ്ദേശമില്ല: മുഖ്യമന്ത്രി

ഏതെങ്കിലും മതവിഭാഗത്തെ അവഹേളിക്കുന്ന സമീപനം സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി. വിവാദം ആവിഷ്കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതല്ലെന്നും മുഖ്യമന്ത്രി.

Samayam Malayalam 15 Jun 2019, 8:34 pm

ഹൈലൈറ്റ്:

  • അവാർഡ് പുഃനപരിശോധിക്കാനാണ് ആവശ്യപ്പെട്ടത്
  • പുരസ്കാരം റദ്ദാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി
  • കാർട്ടൂൺ പുരസ്കാരത്തിനെതിരെ ക്രൈസ്തവ സഭ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam pinarayi vijayan
ന്യൂഡൽഹി: കാർട്ടൂൺ വിവാദവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിനെ അനാവശ്യമായി വിഷയത്തിലേക്ക് വലിച്ചിട്ടതിനാണ് സാംസ്കാരിക മന്ത്രി എ കെ ബാലൻ ഇടപെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലും മതവിഭാഗത്തെ അവഹേളിക്കുന്ന സമീപനം സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് ശരിയല്ലെന്നും സർക്കാരിന് അത്തരമൊരു ഉദ്ദേശമില്ലെന്നും പിണറായി വ്യക്തമാക്കി.
വിവാദം ആവിഷ്ക്കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടല്ലെന്നും പുരസ്കാരം റദ്ദാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പുഃനപരിശോധിക്കാനാണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള ലളിതകലാ അക്കാദമി പ്രഖ്യാപിച്ച കാർട്ടൂൺ പുരസ്കാരമാണ് വിവാദമായിരിക്കുന്നത്. പുരസ്കാരം പ്രഖ്യാപിച്ചയുടനെ ക്രൈസ്തവ സഭ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് പുരസ്കാരം പുഃനപരിശോധിക്കാൻ സർക്കാർ തീരുമാനിച്ചത്.

ക്രൈസ്തവ ചിഹ്നങ്ങളെ അവഹേളിക്കുന്ന രീതിയോട് സർക്കാർ യോജിക്കുന്നില്ലെന്ന് സാംസ്കാരിക മന്ത്രി എ കെ ബാലൻ പറഞ്ഞിരുന്നു. കാർട്ടൂണിന്റെ ഉള്ളടക്കത്തോട് യോജിക്കുന്നെങ്കിലും മതനിരപേക്ഷതയെ ഹനിക്കുന്ന നടപടിയോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. അവാർഡ് നിർണയത്തിൽ സർക്കാർ ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം കാർട്ടൂൺ പുരസ്കാരം പിൻവലിക്കില്ലെന്ന് ലളിതകല ചെയർമാൻ നേമം പുഷ്പരാജ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്