ആപ്പ്ജില്ല

ചർച്ച ഇനി തന്ത്രി കുടുംബം ആവശ്യപ്പെട്ടാൽ മാത്രം: മുഖ്യമന്ത്രി

തന്ത്രി കുടുംബവുമായുള്ള ചർച്ചയിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

Samayam Malayalam 7 Oct 2018, 2:04 pm
ന്യൂഡൽഹി: സർക്കാർ വിളിച്ചു ചേർത്ത ചർച്ചക്ക് തന്ത്രി കുടുംബം എത്തുമോയെന്ന് കാത്തിരുന്ന് കാണാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് രാവിലെയാണ് കണ്ഠരര് മോഹനര് മുഖ്യമന്ത്രിയുമായി ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ ചർച്ചക്കില്ലെന്ന് പ്രഖ്യാപിച്ചത്. തന്ത്രി കുടുംബം ചർച്ചയിൽ നിന്ന് പിന്മാറിയെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. തന്ത്രി കുടുംബം ആവശ്യപ്പെട്ടാൽ മാത്രമേ ഇനി ചർച്ചയുള്ളൂവെന്നും മുഖ്യമന്ത്രി ഡൽഹിയിൽ വ്യക്തമാക്കി.
Samayam Malayalam pinarayi vijayan


പന്തളം രാജകുടുംബവും തന്ത്രി കുടുംബവും സംയുകതമായി നൽകുന്ന റിവ്യൂ ഹർജിയിൽ തീരുമാനമായ ശേഷം മാത്രമേ ചർച്ചയിൽ പങ്കെടുക്കുന്ന കാര്യം തീരുമാനിക്കൂ എന്ന് കണ്ഠരര് മോഹനര് രാവിലെ വ്യക്തമാക്കി. എന്നാൽ, ചർച്ചക്ക് അവർ വന്നാൽ അപ്പോൾ നോക്കാമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. നാളെയാണ് ചർച്ച വെച്ചിരുന്നത്. ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് നടപ്പാക്കണമെന്ന നിലപാട് സ്വീകരിച്ചേ മതിയാകൂ എന്ന് സർക്കാർ ബോധിപ്പിക്കുമെന്നായിരുന്നു സൂചന.

തിങ്കളഴ്ച തന്ത്രി കുടുംബവും പന്തളം കൊട്ടാരവും റിവ്യൂ ഹർജി നൽകുമെന്നാണ് സൂചന. ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിഷയത്തിൽ ചർച്ച നടത്തുമെന്നായിരുന്നു ആദ്യം ലഭിച്ച അറിയിപ്പ്. പിന്നീട് മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്തുമെന്ന് അറിയിച്ചു. മുസ്ലിം പള്ളികളിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന നിലപാട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്