ആപ്പ്ജില്ല

'ബ്ലൂ വെയിൽ' നിരോധിക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി

രാജ്യമെമ്പാടും ഗെയിം ഇത് വരെ നിരവധി ജീവനുകൾ അപഹരിച്ചു. കുട്ടികളെയാണ് ഗെയിം ലക്ഷ്യം വെക്കുന്നത്

TNN 12 Aug 2017, 6:16 pm
തിരുവനന്തപുരം: മൊബൈൽ ഗെയിമായ ബ്ലൂ വെയിൽ വ്യാപിക്കുനന്തിനെതിരെ കേന്ദ്ര നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു. രാജ്യമെമ്പാടും ഗെയിം ഇത് വരെ നിരവധി ജീവനുകൾ അപഹരിച്ചു. കുട്ടികളെയാണ് ഗെയിം ലക്ഷ്യം വെക്കുന്നത്. ബ്ലൂ വെയിൽ ഇന്‍റര്‍നെറ്റില്‍ നിന്ന് തന്നെ നിരോധിക്കണമെന്ന് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.
Samayam Malayalam chief minister sends to prime minister to ban blue whale game
'ബ്ലൂ വെയിൽ' നിരോധിക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി


കേരളത്തിലെ സൈബര്‍ പോലീസ് ബ്ലൂവെയിലിനെതിരായ ബോധവല്‍ക്കരണം നടത്തുന്നുണ്ടെങ്കിലും അത് പര്യാപ്‌തമല്ലെന്നും സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ പരിമിതികളുണ്ടെന്നും മുഖ്യമന്ത്രി കത്തിൽ വിശദീകരിച്ചു. രാജ്യത്ത് ബ്ലൂ വെയിൽ നിരോധിച്ചാൽ മാത്രമേ പരിഹാരമാകൂ എന്നും കത്തിൽ മുഖ്യമന്ത്രി വിശദീകരിച്ചു.

Chief minister sends to prime minister to ban Blue whale game

Chief minister in his letter to prime minister explains the need for banning blue whale game

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്