ആപ്പ്ജില്ല

മഴക്കെടുതി വിലയിരുത്താൻ മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ പുറപ്പെട്ടു

രാവിലെ 8.45ന് മുഖ്യമന്ത്രിയുടെ സംഘം കട്ടപ്പനയിലെത്തും

Samayam Malayalam 11 Aug 2018, 8:28 am
തിരുവനന്തപുരം: കനത്ത മഴമൂലം പ്രളയത്തിലായ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി മുഖ്യമന്ത്രിയുടെ സംഘം തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനു പുറമെ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി ടോം ജോസ്, ഡിജിപി ലോക്നാഥ് ബെഹ്റ തുടങ്ങിയവരും സംഘത്തിലുണ്ട്. ആറ് സ്ഥലങ്ങളാണ് മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ സന്ദര്‍ശിക്കുക.
Samayam Malayalam pinarayi 2


ഇടുക്കി ജില്ലയിലായിരിക്കും മുഖ്യമന്ത്രിയുടെ ആദ്യസന്ദര്‍ശനം. രാവിലെ തിരുവനന്തപുരം ശംഖുമുഖം ടെക്നിക്കൽ ഏരിയയിൽ നിന്ന് പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ 8.45ഓടെ കട്ടപ്പനയിലെത്തും. ഇവിടെ മന്ത്രി എംഎം മണിയും ദുരന്തപ്രതികരണസേനയുടെ പ്രതിനിധികളും മുഖ്യമന്ത്രിയോടൊപ്പം ചേരും. ജനപ്രതിനിധികളോടൊപ്പം മുഖ്യമന്ത്രി ഏതാനും പ്രളയബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കും.

തുടര്‍ന്ന് സുൽത്താൻബത്തേരിയിൽ ഇറങ്ങി മുഖ്യമന്ത്രി ദുരിതബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കും. പ്രളയക്കെടുതി നേരിടുന്ന കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സ്ഥിതി ഹെലികോപ്റ്ററിൽ ഇരുന്നായിരിക്കും വിലയിരുത്തുക. ഉച്ചയോടെ എറണാകുളത്ത് എത്തുന്ന മുഖ്യമന്ത്രി ആലുവയിൽ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. വെള്ളപ്പൊക്കം ബാധിച്ച ആലുവയിലെ പ്രദേശങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്