ആപ്പ്ജില്ല

നൂറ്റിയൊന്നാം ജന്മദിനത്തിൽ ഗൗരിയമ്മക്ക് ആശംസയുമായി മുഖ്യമന്ത്രി

ആധുനിക കേരളത്തിന്റെ ചരിത്രവുമായി വേർപെടുത്താനാവാത്ത വിധം കെട്ടുപിണഞ്ഞു കിടക്കുന്നു ഗൗരിയമ്മയുടെ ജീവിതം. ഇങ്ങനെ, നാടിന്റെയും ജനങ്ങളുടെയും ചരിത്രമാക്കി സ്വന്തം ജീവിതത്തെ മാറ്റിയ അധികം പേർ ലോകചരിത്രത്തിൽ പോലും ഉണ്ടാവില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

Samayam Malayalam 21 Jun 2019, 6:57 pm
ആലപ്പുഴ: നൂറാം ജന്മദിനം ആഘോഷിച്ച കെ.ആർ ഗൗരിയമ്മക്ക് ആശംസകൾ അർപ്പിച്ച് മുഖ്യമന്ത്രി പിൻറായി വിജയൻ. ഒരു നൂറ്റാണ്ടു പിന്നിട്ട ഗൗരിയമ്മയുടെ ജീവിതം അസാധാരണവും താരതമ്യം ഇല്ലാത്തതുമാണെന്ന് പിണറായി വിജയൻ ഫേസ്‌ബുക്കിൽ കുറിച്ചു.
Samayam Malayalam pinarayi gouriyamma


ആധുനിക കേരളത്തിന്റെ ചരിത്രവുമായി വേർപെടുത്താനാവാത്ത വിധം കെട്ടുപിണഞ്ഞു കിടക്കുന്നു ഗൗരിയമ്മയുടെ ജീവിതം. ഇങ്ങനെ, നാടിന്റെയും ജനങ്ങളുടെയും ചരിത്രമാക്കി സ്വന്തം ജീവിതത്തെ മാറ്റിയ അധികം പേർ ലോകചരിത്രത്തിൽ പോലും ഉണ്ടാവില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

സമൂഹത്തെ ഇനിയും മുമ്പോട്ടുകൊണ്ടുപോവാനുള്ള നവോത്ഥാന നീക്കങ്ങളെ ശക്തിപ്പെടുത്തി മുമ്പോട്ടുപോകുമെന്നു പ്രതിജ്ഞ ചെയ്യുക. അതാവട്ടെ, ഗൗരിയമ്മയ്ക്കുള്ള പിറന്നാൾ സമ്മാനം എന്ന ആഹ്വാനത്തോടെയാണ് മുഖ്യമന്ത്രിയുടെ സന്ദേശം അവസാനിക്കുന്നത്.

പോസ്റ്റിന്റെ പൂർണരൂപം വായിക്കാം: നൂറുവർഷം ജീവിക്കാൻ കഴിയുക എന്നത് അപൂർവം പേർക്കു മാത്രം സാധ്യമാവുന്ന ഒന്നാണ്. ഈ ജീവിതഘട്ടത്തിലാകെ ബോധത്തെളിച്ചത്തോടെ കഴിയുക, പരാധീനത്തിലല്ലാതെ കഴിയുക, മറ്റുള്ളവർക്കു സഹായകരമായി കഴിയുക തുടങ്ങിയവയൊക്കെ സാധ്യമാവുന്നതാകട്ടെ അത്യപൂർവം പേർക്കാണ്. ആ അത്യപൂർവം പേരിൽപ്പെടുന്നു കേരളത്തിലെ ധീരനായികയായ കെ ആർ ഗൗരിയമ്മ. ഇങ്ങനെയൊരാൾ നമുക്കുണ്ട് എന്നതു തീർച്ചയായും നമ്മുടെ വലിയ ഒരു ധന്യതയാണ്. ഗൗരിയമ്മ നൂറു കടന്ന ഈ ഘട്ടത്തിൽ ജന്മ ദിനാശംസകൾ അർപ്പിക്കാൻ എത്താൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്.

ഇത്ര ദീർഘമായ അനുഭവങ്ങളുള്ള, ഇത്ര തീവ്രമായ അനുഭവങ്ങളുള്ള മറ്റൊരാൾ കേരളത്തിലില്ല. ആ നിലയ്ക്ക് അങ്ങേയറ്റം അസാധാരണവും താരതമ്യമില്ലാത്തതുമാവുന്നു ഗൗരിയമ്മയുടെ ജീവിതം. ആധുനിക കേരളത്തിന്റെ ചരിത്രവുമായി വേർപെടുത്താനാവാത്ത വിധം കെട്ടുപിണഞ്ഞു കിടക്കുന്നു ഗൗരിയമ്മയുടെ ജീവിതം. ഇങ്ങനെ, നാടിന്റെയും ജനങ്ങളുടെയും ചരിത്രമാക്കി സ്വന്തം ജീവിതത്തെ മാറ്റിയ അധികം പേർ ലോകചരിത്രത്തിൽ പോലും ഉണ്ടാവില്ല. അസാമാന്യ ധീരതയും ത്യാഗസന്നദ്ധതയും പ്രതിബദ്ധതയും സേവനോമുഖതയും ചേർന്ന ജീവിതമായി ഗൗരിയമ്മയുടേത്. അതുകൊണ്ടുതന്നെയാണ്, ഗൗരിയമ്മയുടെ പിറന്നാൾ നാടിന്റെയും ജനങ്ങളുടെയും ആഘോഷമായി മാറുന്നത്.

ഗൗരിയമ്മ അസാധാരണമായ ത്യാഗവും ധീരതയും നിറഞ്ഞ ജീവിതമാണു നയിച്ചത്. അതാകട്ടെ, ഈ സമൂഹത്തെ പുരോഗമനോമുഖവും മനുഷ്യോചിതവുമായി മാറ്റിയെടുക്കുന്നതിനു വേണ്ടിയായിരുന്നു. അവരുടെ പിറന്നാൾ വേളയിൽ സമൂഹത്തെ ഇനിയും മുമ്പോട്ടുകൊണ്ടുപോവാനുള്ള നവോത്ഥാന നീക്കങ്ങളെ ശക്തിപ്പെടുത്തി മുമ്പോട്ടുപോകുമെന്നു പ്രതിജ്ഞ ചെയ്യുക. അതാവട്ടെ, ഗൗരിയമ്മയ്ക്കുള്ള പിറന്നാൾ സമ്മാനം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്