ആപ്പ്ജില്ല

ജേക്കബ് തോമസിനെതിരെ നടപടി വേണമെന്ന് ചീഫ് സെക്രട്ടറി

15 കോടിയുടെ ക്രമക്കേടെന്ന് റിപ്പോര്‍ട്ട്

TNN 3 Feb 2017, 1:28 pm
തിരുവനന്തപുരം: തുറമുഖ വകുപ്പു ഡയറക്ടറായിരിക്കെ നടത്തിയ ക്രമക്കേടില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ നടപടി വേണമെന്ന് ചീഫ് സെക്രട്ടറി സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടിക്കു ശുപാര്‍ശ.
Samayam Malayalam chief secretary recommends action against jacob thomas
ജേക്കബ് തോമസിനെതിരെ നടപടി വേണമെന്ന് ചീഫ് സെക്രട്ടറി


ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ നടപടികള്‍ പാലിക്കാതെ ഡ്രഡ്‍ജര്‍ വാങ്ങിയതില്‍ 15 കോടിയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിബന്ധനകള്‍ പാലിക്കാതെ സ്വകാര്യ കമ്പനിക്ക് ടെന്‍ഡര്‍ നല്‍കിയതിലൂടെ കമ്പനികള്‍ക്ക് കോടികളുടെ ലാഭം ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്രമക്കേടിനെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ശുപാര്‍ശ നല്‍കിയ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് അന്വേഷണ കാലയളവില്‍ ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു മാറ്റി നിര്‍ത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Chief Secretary recommends action against Jacob Thomas

Chief Secretary SM VIjayanand has recommended Kerala Government to take action against Vigilance Director jacob Thomas.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്