ആപ്പ്ജില്ല

ചിക്കുവിന്റെ കൊലപാതകത്തിൽ ഭർത്താവിന് പങ്കില്ലെന്ന് മുഖ്യമന്ത്രി

ചിക്കുവിന്‍റെ കൊലപാതകത്തിൽ ഭർത്താവ് ലിൻസന് പങ്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി

TNN 27 Apr 2016, 9:39 am
കൊച്ചി: ഒമാനിലെ സലാലയിൽ കൊല്ലപ്പെട്ട നഴ്സ് ചിക്കു റോബർട്ടിന്റേയും ഭർത്താവ് ലിന്‍സന്റേയും മാതാപിതാക്കൾ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കണ്ടു. ചിക്കുവിന്റെ മൃതദേഹം എത്രയും പെട്ടന്ന് നാട്ടിൽ എത്തിക്കണമെന്നും ലിൻസനെ കസ്റ്റഡിയിൽ നിന്ന് മോചിപ്പിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഇവർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
Samayam Malayalam chikku murder case husband doesnot have any hand in it says cm
ചിക്കുവിന്റെ കൊലപാതകത്തിൽ ഭർത്താവിന് പങ്കില്ലെന്ന് മുഖ്യമന്ത്രി


ചിക്കുവിന്‍റെ കൊലപാതകത്തിൽ ഭർത്താവ് ലിൻസന് പങ്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇതേകുറിച്ച് ചിക്കുവിന്റെ കുടുംബത്തിനോ ഒമാൻ പോലീസിനോ അങ്ങനെയൊരു ആക്ഷേപമില്ലെന്നും അന്വേഷണത്തിനാവശ്യമായ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനാണ് ഒമാൻ പോലീസ് ലിൻസനെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

യഥാർഥ കുറ്റവാളികൾ എത്രയും പെട്ടെന്ന് പിടിയിലാവുമെന്നും രണ്ട് ദിവസത്തിനുള്ളിൽ ചിക്കുവിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്