ആപ്പ്ജില്ല

കുട്ടികളെ തട്ടിക്കൊണ്ട് പോകല്‍ വാര്‍ത്തകള്‍ വ്യാജമെന്ന് ഡിജിപി

ഇതേ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകളുടെ ഉറവിടത്തെ കുറിച്ച് അന്വേഷിക്കും

TNN 11 Dec 2016, 1:13 pm
കൊച്ചി: കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ഡിജിപി അറിയിച്ചു. ഇതേ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകളുടെ ഉറവിടത്തെ കുറിച്ച് അന്വേഷിക്കുമെന്നും ഡിജിപി ലോക്നാഥ് ബെഹ്‍‍റ വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് ഡിജിപി ഇക്കാര്യം വ്യക്തമാക്കിയത്.
Samayam Malayalam children being kidnaped is a fake news says dgp loknath behra
കുട്ടികളെ തട്ടിക്കൊണ്ട് പോകല്‍ വാര്‍ത്തകള്‍ വ്യാജമെന്ന് ഡിജിപി


ഇതേ കുറിച്ചുള്ള സംശയങ്ങള്‍ പൊതുജനങ്ങൾക്ക് വിളിച്ച് അന്വേഷിക്കാൻ 1091, 1090, 1098 എന്നീ ഹെൽപ് ലൈൻ നമ്പറുകൾ ഉപയോഗിക്കാമെന്നും അദ്ദേഹം അറിയിച്ചു. ഇത്തരം വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ മലപ്പുറത്തും കണ്ണൂരിലും വിശദമായ അന്വേഷണം നടത്തിയിരുന്നു. ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകളെല്ലാം വസ്തുതാ വിരുദ്ധമാണെന്നും ഡിജിപി വ്യക്തമാക്കി.




Children being kidnaped is a fake news: Says DGP Loknath Behra

DGP Loknath Behra said that Children being kidnaped is a fake news.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്