ആപ്പ്ജില്ല

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് താനല്ലെന്ന് പെണ്‍കുട്ടി

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത് താനല്ലെന്ന് ഇരയായ പെൺകുട്ടി കത്തിലൂടെ വെളിപ്പെടുത്തി

TNN 15 Jun 2017, 7:33 pm
തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത് താനല്ലെന്ന് ഇരയായ പെൺകുട്ടി കത്തിലൂടെ വെളിപ്പെടുത്തി. സ്വാമിക്കെതിരെ ഗൂഢാലോചന നടത്തിയത് തനിക്കും കുടുംബത്തിനും അറിയാവുന്ന അയ്യപ്പദാസ് എന്നയാളും കൂട്ടാളികളും ചേര്‍ന്നാണെന്ന് സ്വാമിയുടെ അഭിഭാഷകന് അയച്ച കത്തില്‍ യുവതി ആരോപിക്കുന്നു. തൻ്റെ സുഹൃത്ത് അയ്യപ്പദാസും കുട്ടാളിയും ചേർന്നാണ് ലിംഗം മുറിച്ചത്. താനാണ് ലിംഗം മുറിച്ചതെന്ന രീതിയിൽ വാർത്തയുണ്ടാക്കിയത് പൊലീസാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
Samayam Malayalam chops off godmans penis women denies rape
സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് താനല്ലെന്ന് പെണ്‍കുട്ടി


കുട്ടിക്കാലം മുതല്‍ വീടുമായി അടുപ്പമുള്ള സ്വാമി ഒരിക്കലും പീഡിപ്പിച്ചിട്ടില്ലെന്നും കത്തിലുണ്ട്. ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷയ്ക്കൊപ്പം യുവതിയുടെ വെളിപ്പെടുത്തലുള്ള കത്തും കോടതി ഫയലില്‍ സ്വീകരിച്ചു. ഗംഗേശാനന്ദ മകളെ പോലെയാണ് തന്നെ കണ്ടിരുന്നത്. 16ാം വയസ്സ് മുതല്‍ പീഡിപ്പിച്ചെന്ന ആരോപണം പോലീസ് മൊഴിയില്‍ എഴുതിച്ചേര്‍ത്തതാണ്.

സംഭവദിവസം കത്തി നല്‍കിയതും ജനനേന്ദ്രിയം മുറിക്കാന്‍ തന്നോട് നിര്‍ദ്ദേശിച്ചത് അയ്യപ്പദാസ് ആണ്. എന്നാല്‍, രാത്രി ഗംഗേശാനന്ദയുടെ അടുത്ത് പോയെങ്കിലുതനിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ജനനേന്ദ്രിയം മുറിച്ച സംഭവത്തിനു പിന്നിൽ പൊലീസിന്റെ ഗൂഢാലോചനയുണ്ടായെന്നും കത്തിൽ പെൺകുട്ടി ആരോപിക്കുന്നു.



woman cuts genitals: Women denies rape


Godman bobbitisation case: a 23-year-old woman nearly chopped a god-man's penis off while resisting his attempt to rape her in Thiruvananthapuram, the woman has thrown in a twist to the case by claiming tha police complaint is false

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്